ടിക്ടോക് വിഡിയോകളിലൂടെ വൈറലായ സോഷ്യല്‍ മീഡിയ താരം ബലാത്സംഗക്കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി വിനീതാണ് പിടിയിലായത്. കോളജ് വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് തമ്പാനൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. നിരവധി സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനിയെ നഗരത്തിലെ ലോഡ്ജിലെത്തിച്ച് ഇയാള്‍ ബലാത്സംഗം ചെയ്തെന്നാണ് പരാതി. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വിനീത് പീഡിപ്പിച്ചത്. പുതിയ കാര്‍ വാങ്ങാന്‍ ഒപ്പം വരണമെന്ന് പറഞ്ഞാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ നഗരത്തിലെത്തിച്ചത്. കൂടുതല്‍ സ്ത്രീകള്‍ ഇയാളുടെ വലയില്‍ വീണതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വൈറല്‍ വിഡിയോ ചെയ്യാന്‍ ആശയം നല്‍കാമെന്ന് പറഞ്ഞാണ് ഇയാള്‍ യുവതികളുമായി സൗഹൃദത്തിലാകുന്നത്. ഫോണില്‍ സ്വകാര്യ നിമിഷങ്ങള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോകളും കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് ഇയാള്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിച്ചുവരികയാണ്. വൈറല്‍ വിഡിയോകളിലൂടെ നാല് ലക്ഷത്തിലധികം ഫോളോവേഴ്സിനെയാണ് ഇയാള്‍ നേടിയിരുന്നത്. ബലാത്സംഗത്തിനും സ്ത്രീകളെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തി ഇയാളെ റിമാന്റ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....