തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സേവന കാലയളവില്‍ എടുക്കാന്‍ കഴിയുന്ന ശൂന്യവേതന അവധിയുടെ കാലാവധി 20 വര്‍ഷത്തില്‍നിന്ന് 5 വര്‍ഷമാക്കി ചുരുക്കി ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് 2020ല്‍ ഇറങ്ങിയെങ്കിലും ഇപ്പോഴാണ് വിജ്ഞാപനം പുറത്തിറങ്ങിയത്. ചട്ടങ്ങള്‍ ഭേദഗതി ചെയ്തതോടെ, ശൂന്യവേതന അവധിയെടുത്ത് അഞ്ചു വര്‍ഷത്തിനുശേഷം സര്‍വീസില്‍ പ്രവേശിക്കാത്ത ജീവനക്കാര്‍ക്കെതിരെ സര്‍ക്കാരിനു നടപടിയെടുക്കാനാകും. സര്‍വീസില്‍ പ്രവേശിച്ചശേഷം ശൂന്യവേതന അവധിയെടുത്ത് വര്‍ഷങ്ങളോളം വിദേശത്തു ജോലി ചെയ്യുന്ന നിരവധി ഉദ്യോഗസ്ഥരുണ്ടെന്നു സര്‍ക്കാര്‍ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കോവിഡ് സമയത്താണ് ആരോഗ്യവകുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളില്‍നിന്നും ശൂന്യവേതന അവധിയെടുത്ത് പോയവരുടെ കണക്കെടുത്തത്. ആരോഗ്യവകുപ്പില്‍നിന്നും ശൂന്യവേതന അവധിയെടുത്ത് പോയ ഡോക്ടര്‍മാരോട് സര്‍വീസില്‍ തിരികെയെത്താന്‍ കോവിഡ് കാലത്ത് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ചിലര്‍ മാത്രമാണ് മടങ്ങിയെത്തിയത്. തിരിച്ചെത്താത്ത ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. ഇതിനു പിന്നാലെ ശൂന്യവേതന അവധിയുടെ കാലാവധി 20 വര്‍ഷത്തില്‍നിന്ന് 5 വര്‍ഷമാക്കി ചുരുക്കി. സര്‍വീസില്‍ കയറിയ ഉടനെ തന്നെ ശൂന്യവേതന അവധിയില്‍ പ്രവേശിക്കുന്നവരുണ്ട്. പഠനാവശ്യവും മറ്റു ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അവധി അപേക്ഷിക്കുന്നത്. തുടര്‍ച്ചയായി 5 വര്‍ഷം അവധിയെടുക്കാം. പിന്നീട് സര്‍വീസില്‍ തിരികെ പ്രവേശിച്ച് ദിവസങ്ങള്‍ക്കുശേഷം വീണ്ടും ശൂന്യവേതന അവധിയില്‍ പ്രവേശിക്കും. ശൂന്യവേതന അവധിയായതിനാല്‍ ശമ്പളവും ആനുകൂല്യങ്ങളും ആ കാലയളവില്‍ നല്‍കേണ്ടെങ്കിലും പിന്നീട് ജോലി ചെയ്യുന്ന കാലയളവിലെ ശമ്പളവും പെന്‍ഷനും സര്‍ക്കാരിനു നല്‍കേണ്ടി വരും. ഒരു ജീവനക്കാരന് ശൂന്യവേതന അവധിയില്‍ പോകുമ്പോള്‍ മറ്റൊരാളെ നിയമിക്കണം. അയാളുടെ ശമ്പളവും പെന്‍ഷനും സര്‍ക്കാരിനു നല്‍കണം. പുതിയ തീരുമാനത്തിലൂടെ ഇത്തരം ബാധ്യതകള്‍ സര്‍ക്കാരിനു കുറയ്ക്കാനാകും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....