കോഴിക്കോട്: പൊതുസ്ഥലങ്ങളില്‍ സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്ത ഏഴ് പേരെ കസബ പോലീസ് പിടികൂടി. സിറ്റി പോലീസ് മേധാവി എ. അക്ബറിന്റെ നിര്‍ദേശപ്രകാരം ഇത്തരക്കാരെ പിടികൂടാന്‍ പോലീസ് ഒരുക്കിയ ഓപ്പറേഷന്‍ റോമിയോ എന്ന നടപടിയിലാണ് ഇവര്‍ അറസ്റ്റിലായത്. വനിതാപോലീസുകാരും പുരുഷപോലീസുകാരും യൂണിഫോമില്ലാതെ പൊതുഇടങ്ങളില്‍ നില്‍ക്കുകയും മോശമായി പെരുമാറുന്നവരെ പിടികൂടുകയുമാണ് ചെയ്യുന്നത്. ബസ് യാത്രക്കാരായ സ്ത്രീകളോടും മഫ്ടിയിലുള്ള വനിതാപോലീസുകാരോടും മോശമായി പെരുമാറുകയും അശ്ലീലം പറയുകയും ചെയ്തവരെയാണ് കസബ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെയും എസ്.ഐ. കെ.വി. ബാബുവിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം വലയിലാക്കിയത്. ഇത്തരക്കാരെ പിടികൂടാന്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്ന വനിതാപോലീസുകാര്‍ മഫ്ടിയിലായതിനാല്‍ പൂവാലന്‍മാര്‍ക്ക് മനസ്സിലായില്ല. വരുംദിവസങ്ങളില്‍ മൊഫ്യൂസില്‍ ബസ്സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, തിരക്കുള്ള നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇത്തരക്കാരെ പിടികൂടാന്‍ മഫ്ടിയില്‍ വനിതാ-പുരുഷ പോലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. ഇതിനിടയില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട, കുറ്റ്യാടി-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസ് എസ്.ആറില്‍ പണം വെച്ച് ചീട്ടുകളി പതിവാക്കിയ ആറ്് ബസ് ജീവനക്കാരും പിടിയിലായി. കായണ്ണ ബസാറില്‍ എ. പ്രജിത്ത്, പാലേരി വി.പി. ശ്രീലേഷ്, മുതുകാട് കെ.എസ്. സുനീഷ്, പേരാമ്പ്ര ഇ. ബിജീഷ് കുമാര്‍, കായക്കൊടി പി.പി. ജയേഷ്, പയ്യോളി മില്‍ഗിത്ത് പി. മനോജ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 1900 രൂപയും കണ്ടെടുത്തു. മുമ്പും ഇവര്‍ ബസ് സര്‍വീസ് മുടക്കി സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട് പണംവെച്ച് ചീട്ട് കളി നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....