കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ കോയമ്പത്തൂരില്‍ നിന്നും ഇന്ന് പിടിയിലായ രണ്ട് പേര്‍ കൊടുംകുറ്റവാളികളാണെന്ന് പൊലീസ് അറിയിച്ചു. ആലപ്പുഴ സ്വദേശിയായ വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശിയാ പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ആലുവയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കേസിലെ മറ്റു പ്രധാന പ്രതികളെയും തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. പള്‍സര്‍ സുനിയ്ക്ക് പുറമെ മണികണ്ഠന്‍, ബിജീഷ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. തമ്മനത്തെ ക്വട്ടേഷന്‍ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എല്ലാ പ്രതികളുമെന്ന് പൊലീസ് അറിയിച്ചു. ഒരുമാസം നീണ്ട ആസൂത്രണത്തിന് ശേഷമാണ് നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതെന്നും പൊലീസ് പറഞ്ഞു. നടിയെ അക്രമിക്കാന്‍ പ്രതികള്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തമ്മനം-പുല്ലേപ്പടി റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഈ വാഹനം കണ്ടെത്തിയത്. പ്രതികളുടെ വസ്ത്രങ്ങളും വാഹനത്തില്‍ നിന്നും ലഭിച്ചിച്ചു. ചാലക്കുടി സ്വദേശി കാറ്ററിങ്ങിന് ഉപയോഗിക്കുന്ന ട്രാവലറാണ് ഇത്. ഫോറന്‍സിക് വിദഗ്ധരെത്തി വാഹനം പരിശോധിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....