News Beyond Headlines

21 Tuesday
October

കൊട്ടിയൂര്‍ പീഢനകസ് : ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും കീഴടങ്ങി

കൊട്ടിയൂര്‍ പീഢനക്കേസ്സിലെ പ്രതികളായ ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും കീഴടങ്ങി. കേസിലെ ഒന്‍പതാം പ്രതിയാണ് ഫാദര്‍ തോമസ് തേരകം.ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ പേരാവൂര്‍ സിഐക്ക് മുന്നിലാണ് മൂവരും കീഴടങ്ങിയത്.

വയനാട് ശിശുക്ഷേമ സമിതി മുന്‍ചെയര്‍മാനാണ് ഫാദര്‍ തേരകം. സിഡബ്ല്യുസി മുന്‍ അംഗമാണ് സിസ്റ്റര്‍ ബെറ്റി ജോസഫ്. ഫാ. തേരകം ഉള്‍പ്പെടെ നാല് പ്രതികളോട് അഞ്ചുദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഹാജരാകുന്ന അന്നു തന്നെ ജാമ്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. അനാധാലയം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി. വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടാണ് കീഴടങ്ങിയ ഒഫീലിയ.
കൂടുതല്‍ പേര്‍ കീഴടങ്ങുന്നതിനായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം. അഞ്ചു ദിവസത്തിനകം കീഴടങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ പറഞ്ഞിരിക്കുന്ന ദിവസം പൂര്‍ത്തിയായിരിക്കെ കുട്ടിയെ വൈത്തിരി അനാഥായത്തില്‍ എത്തിച്ച സ്ത്രീയും കീഴടങ്ങിയേക്കുമെന്നാണ് വിവരം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special