നഗരമധ്യത്തില്‍ യുവതിയെ ഒരുമാസത്തോളം മുറിയില്‍ പൂട്ടിയിട്ട് ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഒരു കോടിയോളം രൂപ കൈക്കൂലി വാങ്ങിയ സിഐയ്ക്ക് സസ്‌പെന്‍ഷന്‍. എറണാകുളം നോര്‍ത്ത് സി.ഐ: ടി.ബി. വിജയനെയാണ് സസ്‌പെന്റു ചെയ്തത്.
ഇരുപത്തഞ്ചോളം പേര്‍ പ്രതികളായ സംഭവം പോലീസും അഭിഭാഷകനും ഒരുകോടിയോളം രൂപ വാങ്ങി ഒതുക്കിയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം (എസ്.എസ്.ബി) ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
ഒരുമാസം മുന്‍പാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയാണ് തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടത്. പൂട്ടിയിട്ടിടത്തു നിന്ന് രക്ഷപ്പെട്ട യുവതി പാലാരിവട്ടം പോലീസില്‍ പരാതി നല്‍കുകയും ഇരുപത്തഞ്ചോളം പേര്‍ തന്നെ ഉപദ്രവിച്ചെന്ന് ആദ്യം മൊഴി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ അഭിഭാഷകന്‍ ഉള്‍പ്പെട്ട ഏജന്റുമാരുടെ സഹായത്തോടെ പോലീസ് പണം വാങ്ങി കേസ് മുക്കി. പ്രതികളില്‍നിന്ന് ഏഴുലക്ഷം രൂപവരെ വാങ്ങിയതായിട്ടാണ് വിവരം. കിട്ടിയപണത്തില്‍ അഞ്ചുലക്ഷം വീതം യുവതിക്കു നല്‍കി. സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന് രണ്ടുലക്ഷം രൂപ വീതവും നല്‍കി. ഒരുകോടിയോളം രൂപയാണ് ഈ ഒറ്റ കേസ് മുക്കിയതിലൂടെ മറിഞ്ഞതെന്നാണ് ആക്ഷേപം.
മൂവാറ്റുപുഴ സ്വദേശിനിയായ യുവതിയെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി നല്‍കാമെന്നു പറഞ്ഞാണത്രേ കൊച്ചിയില്‍ കൊണ്ടുവന്നത്. ആദ്യം സ്ഥാപന ഉടമ തന്നെ പീഡിപ്പിച്ചു. തുടര്‍ന്നു വീട് വാടകയ്‌ക്കെടുത്ത് യുവതിയെ അവിടെ പൂട്ടിയിട്ട് പലര്‍ക്കും കാഴ്ചവച്ചു. ഇവിടെനിന്നു രക്ഷപ്പെട്ട യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പണം വാങ്ങി കേസ് മുക്കിയതറിഞ്ഞ സ്‌പെഷല്‍ ബ്രാഞ്ച് കര്‍ശന നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....