കൊട്ടിയൂര്‍ പീഡനകേസിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനി കീഴടങ്ങി. പേരാവൂര്‍ സിഐക്ക് മുന്നിലാണ് തങ്കമ്മ കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കീഴടങ്ങല്‍. കോടതി നിര്‍ദ്ദേശിച്ച അവസാന ദിനമാണ് ഇന്ന്.
കേസിലെ എട്ട്, ഒന്‍പത്, പത്ത് പ്രതികളായ ഫാദര്‍ തോമസ് തേരകവും സിസ്റ്റര്‍മാരായ ബെറ്റിയും ഒഫീലിയയും പേരാവൂര്‍ സിഐക്ക് മുന്നില്‍ ഇന്നലെ കീഴടങ്ങിയിരുന്നു. വൈദീകനും കന്യാസ്ത്രീകളും പേരാവൂര്‍ സിഐക്ക് മുന്നില്‍ തന്നെയാണ് കീഴടങ്ങിയത്. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് തങ്കമ്മ കീഴടങ്ങിയത്. കുട്ടിയെ വൈത്തിരി അനാഥായത്തില്‍ എത്തിച്ചതാണ് തങ്കമ്മയ്ക്ക് നേരെയുള്ള കുറ്റം. തങ്കമ്മ മാതൃവേദിയുടെ ഭാരവാഹിയും വൈദീകന്റെ അടുത്തയാളുമായിരുന്നു. ഗൂഡാലോചനയും കുട്ടിയെ കടത്തിയതുമടക്കം നിരവധി കേസുകളാണ് തങ്കമ്മയ്ക്ക് മേല്‍ ഉള്ളത്. ഇവര്‍ ഉപയോഗിച്ചിരുന്ന വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെത്തിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...