ദിവ്യന്‍ ചമഞ്ഞു പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പിടിയിലായ യുവാവിനെതിരേ ബലാല്‍സംഗത്തിന് വീണ്ടും കേസെടുത്തു. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ. ആശുപത്രിക്കു സമീപം കല്ലുങ്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണ(കണ്ണന്‍-30)നെതിരേയാണ് ഇടുക്കി സ്വദേശിനിയുടെ പരാതിയില്‍ ഇന്നലെ കേസെടുത്തത്. ഫ്ളാറ്റില്‍ കൊല്ലം സ്വദേശിനിയെ പീഡിപ്പിച്ചതിന് ചൊവ്വാഴ്ച ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് രണ്ടാമത്തെ കേസും ചുമത്തിയത്. ബ്രഹ്മപുരത്ത് വാടക ഫാളാറ്റിലാണ് കൊല്ലം സ്വദേശിനി പീഡനത്തിനിരയായത്. ഈ ഫഌറ്റിന് സമീപത്തെ വാടക വീട്ടില്‍ നിയമപരമായി വിവാഹം കഴിക്കാതെ താമസിപ്പിച്ചിരുന്ന ഇടുക്കി സ്വദേശിനിയാണ് രണ്ടാമത്തെ പരാതിക്കാരി. യുവതിയുടെ പരാതി പ്രകാരം ഇന്‍ഫോപാര്‍ക്ക് പോലീസാണു കേസെടുത്തത്.
വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് ഇടുക്കി സ്വദേശിനിയെ കൂടെ താമസിപ്പിച്ചത്. ഇതു കൂടാതെ ഉന്നത ബിരുദധാരികളായ മൂന്ന് യുവതികളെ ഇയാള്‍ വാടക ഫ്‌ളാറ്റില്‍ താമസിപ്പിച്ചിരുന്നതായും പോലീസ് പറഞ്ഞു. കോഴിക്കോട്,കൊല്ലം, കോട്ടയം സ്വദേശിനികളാണ് യുവതികള്‍. ഇതില്‍ കൊല്ലം സ്വദേശിനിയുടെ സഹോദര ഭാര്യ ഫഌറ്റിലെ ശുചിമുറിയില്‍ വച്ച് പീഡനത്തിനിരയായി. ഇവര്‍ മാത്രമാണ് പ്രതി പീഡിപ്പിച്ചതായി പോലിസിനു പരാതിയും നല്‍കിയത്. മറ്റു മൂന്നു പെണ്‍കുട്ടികളും പ്രതിയു-ടെ സ്വാധീനത്തിന് വഴങ്ങി ഇതുവരെ പരാതി നല്‍കിയിട്ടില്ല. പാരാതി ഇല്ലാത്ത സാഹചര്യത്തില്‍ പെണ്‍കുട്ടികളെ ബന്ധുക്കള്‍ക്കൊപ്പം വിടാനായിരുന്നു പോലിസ് തീരുമാനം. എന്നാല്‍ പെണ്‍കുട്ടികള്‍ ബന്ധുക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ചു. പ്രതിയെ തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണു ഫ്‌ളാറ്റില്‍നിന്നു പൊലിസ് പിടികൂടിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....