കുമരകത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ ദമ്പതികളെ ട്രെയിനില്‍ കണ്ടുവെന്ന വെളിപ്പെടുത്തലുമായി മല്ലപ്പള്ളി സ്വദേശികളായ അധ്യാപക ദമ്പതികള്‍. ആദ്യമായാണ് കേസില്‍ ഇവരെ കുറിച്ച് നിര്‍ണ്ണായകമായ വിവരം പോലീസിന് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ ആറിന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷനില്‍ നിന്നും ദമ്പതികള്‍ ട്രെയിനില്‍ കയറിയെന്നും കോട്ടയം വരെ ഒന്നിച്ച് സഞ്ചരിച്ചിരുന്നുവെന്നുമുള്ള നിര്‍ണ്ണായകമായ വിവരമാണ് ദമ്പതികള്‍ പൊലീസിന് നല്‍കിയിരിക്കുന്നത്.
സഹയാത്രികള്‍ എന്ന നിലയില്‍ ഇവരോട് സംസാരിച്ചുവെന്നാണ് അധ്യാപക ദമ്പതികള്‍ പോലീസിനെ അറിയിച്ചത്. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോള്‍ കോട്ടയത്തിനാണ് എന്നായിരുന്നു മറുപടി. എന്നാല്‍, കോട്ടയം സ്‌റ്റേഷന്‍ എത്തിയപ്പോള്‍ ഇറങ്ങുന്നില്ലേ എന്ന് തിരക്കിയപ്പോള്‍ കൊല്ലത്തിന് പോകുന്നു എന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ടപ്പോഴാണ് പോലീസിനെ ഇക്കാര്യം ദമ്പതികള്‍ അറിയിച്ചത്. മല്ലപ്പള്ളിയിലെ വീട്ടിലെത്തി പോലീസ് ഇവരില്‍നിന്നും മൊഴി ശേഖരിച്ചു.
ഏപ്രില്‍ ആറ് ഹര്‍ത്താല്‍ ദിനത്തില്‍ വൈകിട്ട് കാറില്‍ ഭക്ഷണം വാങ്ങാന്‍ പോയ അറുപറ പാലത്തിനു സമീപമുള്ള ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണ് കാണാതായത്. വീടിനു സമീപം പലചരക്ക് കട നടത്തിയിരുന്ന ഹാഷീം ആഴ്ചകള്‍ക്കു മുന്‍പാണ് പുതിയ കാര്‍ വാങ്ങിയത്. ഈ വാഹനത്തിന് കെഎല്‍ അഞ്ച് എജെ 7183 എന്ന താത്കാലിക രജിസ്‌ട്രേഷന്‍ നമ്പരാണ് പതിപ്പിച്ചിരിക്കുന്നത്.
ദമ്പതികളെ കാണാതായ ദിവസം തന്നെ പരാതി ലഭിച്ചതിനാല്‍ പോലീസ് അതിര്‍ത്തി ചെക്കുപോസ്റ്റുകളില്‍ വാഹനം സംബന്ധിച്ച വിവരം നല്‍കിയിരുന്നു. എന്നാല്‍ കേരളത്തിന്റെ ചെക്കുപോസ്റ്റ് കടന്ന് ഈ വാഹനം പോയിട്ടില്ലെന്ന ഉറപ്പിലാണ് പോലീസ്. അതിനാല്‍ ഇവര്‍ സംസ്ഥാനത്ത് തന്നെയുണ്ടെന്ന വിശ്വാസത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....