കെ.എസ്.ആര്‍.ടി.സി. ബസില്‍ പെണ്‍കുട്ടിയെ ഉപദ്രവിയ്‌ക്കാന്‍ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കഴുത്തില്‍ കുത്തിക്കയറി. ഇന്നലെ വൈകിട്ട് സി.എം.എസ്. കോളജിനു മുന്നിലാണു നാടകീയ സംഭവങ്ങള്‍.
തണ്ണീര്‍മുക്കം സ്വദേശി ഹരിദാസ്(തമ്പി 50) ആണു പെണ്‍കുട്ടിയെ ശല്യം ചെയ്‌തത്. ചേര്‍ത്തലയില്‍ നിന്നു കോട്ടയത്തേയ്‌ക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്‌ത പെണ്‍കുട്ടിയെ ഇയാള്‍ നിരവധി തവണ ശല്യപ്പെടുത്തി.ശല്യം സഹിക്കാതെവന്നപ്പോള്‍ പെണ്‍കുട്ടി പ്രതികരിച്ചു. ഇതോടെ അസഭ്യവര്‍ഷവുമായി എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വീണ്ടം ശല്യപ്പെടുത്തി. കോട്ടയം സി.എം.എസ് കോളജ് ജംങ്‌ഷന്‍ ആയപ്പോള്‍ പെണ്‍കുട്ടി ബഹളം വെക്കുകയും തുടര്‍ന്നു സഹയാത്രികര്‍ ഇടപെടുകയും ചെയ്‌തു. ഇതോടെ പ്രശ്‌നം വഷളാകുമെന്നു മനസിലായ ഇയാള്‍ ബസിന്റെ വാതില്‍ തുറന്ന് ഓടാന്‍ ശ്രമിച്ചു.
നാട്ടുകാര്‍ പിടിക്കുമെന്ന് ഉറപ്പായതോടെ സമീപത്തെ കോളജിന്റെ ഗേയിറ്റ് ചാടിക്കടക്കുന്നതിനിടെ കാല്‍ വഴുതി ഗേറ്റിന്റെ കമ്പി കഴുത്തില്‍ കുത്തിക്കയറുകയായിരുന്നു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ വെസ്‌റ്റ് പോലീസ് ഇയാളെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ ഒബ്‌സര്‍വേഷനിലാണ് ഹരിദാസ്. രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ കാലിനും പരുക്കേറ്റിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ഇയാള്‍ക്കെതിരേ കേസെടുത്തു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....