മുംബൈയില്‍ പ്രഭാതസവാരിക്കിടെ വാഹനമിടിച്ച യുവതിയെ പിന്നീട് കണ്ടെത്തിയത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കുന്ന നിലയില്‍. പാലക്കാട് സ്വദേശിനിയും മുംബൈ വിരാറില്‍ നിന്നും കാണാതാകുകയും ചെയ്ത പാലക്കാട് മണപ്പുള്ളിക്കാവ് ദുര്‍ഗാനഗര്‍ രാജശ്രീ ഭവനത്തില്‍ ഇന്ദിര എന്ന 66 കാാരിയെയാണ് ഒരു ബന്ധു ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് കണ്ടെത്തിയത്.
മൂന്ന് മാസം മുമ്പ് മുംബൈയില്‍ ലക്ചററായ മകള്‍ പദ്മജിഷയുടെ വീട്ടില്‍ നിന്നും രാവിലെ മകള്‍ക്കൊപ്പം പ്രഭാതസവാരിക്ക് പുറത്തുപോയ ഇന്ദിരയെ പെട്ടെന്ന് കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവരെ മകള്‍ അന്വേഷിക്കുന്നതായി വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ക്ഷേത്ര പരിസരത്ത് കിടന്നുറങ്ങുകയായിരുന്ന ഇവരുടെ ചിത്രം ബന്ധു മകള്‍ക്ക് അയച്ചു കൊടുത്തു. തുടര്‍ന്ന് മകള്‍ എത്തി അമ്മയെ കുടുംബവീട്ടില്‍ എത്തിക്കുകയും ചെയ്തു.
വിരാറില്‍ വെച്ച് ഇന്ദിരയെ വാഹനമിടിച്ചിരുന്നു. തുടര്‍ന്ന് ട്രാഫിക് പോലീസ് ഇവരെ താനെ സിവില്‍ ആശുപത്രിയിലാക്കുകയും ചെയ്തു. കൂടുതല്‍ വിവരമൊന്നും ഇന്ദിരയില്‍ നിന്നും കിട്ടാതെ വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍ജിഒ പ്രവര്‍ത്തകരാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിച്ചത്. മകളുമായി രാവിലെ ഏഴരയോടെ മുംബൈയിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇന്ദിരയെ ന്യൂ വിവ കോളേജിനും ഡി മാര്‍ട്ടിനും ഇടയില്‍ വെച്ച് കാണാതാകുകയായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....