എച്ച് കെ ന്യൂസ് ബ്യൂറോ
തമിഴ് രാഷ്ട്രീയ നേതാക്കളുടെ പിന്‍തുണയോടെ മലബാറില്‍ ലോട്ടറി മാഫിയ പിടിമുറുക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും ഒരോപോലെ ഗുണ്ടാസംഘങ്ങളുള്ള വന്‍ സംഘമാണ് കേരള ലോട്ടറിയുടെ വ്യാജന്‍ പുറത്തിറക്കിയും, എടുത്തി ലോട്ടജി വിറ്റഴിച്ചു ഉത്തര കേരളത്തിലെ അഞ്ചു ജില്ലകളില്‍ പിടിമുറുക്കിയിരിക്കുന്നത്.
കാരുണ്യ, കാരുണ്യ പ്ലസ് ലോട്ടറികളില്‍ ഈ മേഖലയില്‍ വില്‍ക്കുന്നുണ്ടെന്ന് വ്യാജനുണ്ടെന്ന കുറ്റസമ്മതം സംസ്ഥാന സര്‍ക്കാര്‍ നടത്തിയിരുന്നു. എന്നാല്‍ ശിവകാശിയില്‍ അടിച്ച് കേരളത്തില്‍ എത്തിക്കുന്ന ലോട്ടറിയെ നിയന്ത്രിക്കാന്‍ ഇതുവരെ സര്‍ക്കാരിന് സാധിച്ചിട്ടില്ല. പാലക്കാട് ജില്ല കേന്ദ്രീകരിച്ചുള്ള ലോബിയാണ് ലോട്ടറി വിതരണം നടത്തുന്നത്. തിമിഴ്‌നാട്ടില്‍ ലോട്ടറി നിരോധനം തുടരുന്നതിനാല്‍ ജില്ലയിലും അതിര്‍ത്തി ദേശങ്ങളിലും തമിഴ്‌നാട്ടുകാരും, തൊഴിലാളികളുമാണ് പ്രധാന ആവശ്യക്കാര്‍.സര്‍ക്കാര്‍ ലോട്ടറിയേക്കാള്‍ വേഗത്തില്‍ സമ്മാനങ്ങള്‍ ലഭിക്കുമെന്നതും, തുച്ഛമായ തുകയും ആളുകളെ കൂടൂതല്‍ ഇതിലേക്ക് ആകര്‍ഷിക്കുന്നു.
സംസ്ഥാന ലോട്ടറിയുടെ വ്യാജപതിപ്പിന് പുറകെ് എഴുത്തുലോട്ടറിയും ജനങ്ങളുടെ പണം തട്ടുന്നുണ്ട്.
സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനം ലഭിക്കുന്ന നമ്പറിന്റെ അവസാനത്തെ മൂന്നക്കം മുന്‍കൂട്ടി പ്രവചിച്ചാല്‍ 5000 രൂപ മുതല്‍ സമ്മാനങ്ങള്‍ ഉടനടി ലഭിക്കുമെന്നതാണ് എഴുത്തുലോട്ടറിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത് . സര്‍ക്കാര്‍ ലോട്ടറിക്ക് 30 രൂപയാണെങ്കില്‍ എഴുത്തുലോട്ടറിക്ക് പത്ത് രൂപ മാത്രമേയുള്ളൂ.
മുന്‍കൂര്‍ പ്രവചന നമ്പര്‍ കടലാസില്‍ എഴുതി നല്‍കും. വൈകുന്നേരം കേരളാ ലോട്ടറി ഫലം വരുമ്പോള്‍ ഒന്നാം സമ്മാനം ലഭിച്ച നമ്പറിന്റെ അവസാന മൂന്നക്കവും എഴുതി നല്‍കിയ നമ്പറും ഒത്തുവന്നാല്‍ 5000 രൂപ കിട്ടും.
ഇത്തരത്തില്‍ പത്തും ഇരുപതും നമ്പര്‍ എഴുതുന്നവരുണ്ട്. ഇത്തരത്തില്‍ ആയിരക്കണക്കിന് എഴുത്ത് ലോട്ടറികളാണ് രാവിലെ ആറ് മുതല്‍ ഉച്ചക്ക് 2.30 വരെ വിറ്റഴിക്കപ്പെടുന്നത്. സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരില്‍ ചിലര്‍ ഈ മാഫിയയില്‍ മുഖ്യകണ്ണികളാണ്. ചില പ്രധാന ഏജന്‍സികള്‍ വഴി ടിക്കറ്റ് ഇടുക്കി കോട്ടയം ജില്ലകളില്‍ എത്തുന്നുണ്ടോ എന്ന സംശയമുണ്ട്. ഇതുവരെ കാണാതിരുന്ന പല ഗ്രൂപ്പുകളും ലോട്ടറി വിതരണത്തിനായി സംസ്ഥാനത്ത് വ്യപകമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....