ആരുടെയും ഔദാര്യമല്ല,നീതി.'ഇത് ചരിത്രത്തിന്റെ മധുര പ്രതികാരം'ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി ലഭിക്കും എന്നറിഞ്ഞതിന്റെ സന്തോഷത്തില്‍ ട്രാന്‍സ്‌ജെന്‍ഡറായ ശീതള്‍ ശ്യാം തന്റെ ഫേസ്ബുക്കില്‍ കുറിച്ച വരികളാണിത്.കാലങ്ങളായി തീവണ്ടി യാത്രകളില്‍ യാത്രികരുടെ പേടിസ്വപ്നമായിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ പുതിയ രൂപത്തില്‍ സേവനത്തിനായി കൊച്ചി മെട്രോയില്‍ എത്തുന്നതിന്റെ സന്തോഷം പങ്കിടുകയാണ് ശീതള്‍.തന്റെ ഫേസ് ബുക്ക് പേജില്‍ മുഹമ്മദ് സുബറാബിയുടെ പോസ്റ്റിട്ടാണവര്‍ സന്തോഷം പകര്‍ന്നത്
ട്രെയിനിലും ട്രാഫിക് സിഗ്‌നലുകളിലും ജനങ്ങളെ ശല്യപ്പെടുത്തിയ അവര്‍ തന്നെ കൊച്ചിമെട്രായില്‍ നിങ്ങള്‍ക്ക് സേവനങ്ങളുമായി എത്താന്‍ പോകുന്നത് എന്നത് പ്രശംസനീയമാണെന്നും ശീതള്‍പറയുന്നു. ആരുടേയും ഔദാര്യമല്ല ആ നീതി. കാലങ്ങളായി കലഹിച്ച് അവര്‍ നേടിയെടുത്തതാണ്. ഒരു ഇടത്പക്ഷക്കാരനാകുമ്പോള്‍ പോലും അതിന്റെ ക്രഡിറ്റിന്റെ ഒരംശം പോലും ഇടത്പക്ഷ സര്‍ക്കരിനു കൊടുക്കുന്നില്ല. വിയര്‍പ്പും രക്തവും കൊടുത്ത് അവര്‍ നേടിയെടുത്ത നീതിയുടെ ഖ്യാതി പറ്റാന്‍ നമുക്കാര്‍ക്കും അവകാശമില്ല. അതിന്റെ 100% അവകാശികളും ട്രാന്‍സ്ജെന്റര്‍ കമ്മ്യൂണിറ്റിയാണ്. ഇനിയും നമുക്ക് മുന്നോട്ട് നടക്കാനുണ്ട്. എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കേരളത്തിന്റെ വികസനരേഖയില്‍ ചരിത്രം കുറിച്ച കൊച്ചിമെട്രോയില്‍ 23 ട്രാന്‍സ്ജെന്റേഴ്സിനാണ് ജോലി ലഭിച്ചത്. 530 കുടുംബശ്രീ തൊഴിലാളികള്‍ക്കൊപ്പം പതിനൊന്നു സ്റ്റേഷനുകളില്‍ ട്രാന്‍ജെന്‍ഡര്‍മാരും ജോലി ചെയ്യും. ടിക്കറ്റ് കൗണ്ടറുകള്‍ മുതല്‍ ഹൗസ്‌കീപ്പിങ് വരെയുള്ള ജോലികളായിരിക്കും അവരെ ഏല്‍പ്പിക്കുക
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....