നവജാതശിശുവിനെ പാലു കൊടുത്തു ശ്വാസം മുട്ടിച്ച് കൊന്ന കേസില്‍ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. അഴീക്കോട് മീന്‍കുന്ന് റോഡിലെ കോട്ടയില്‍ ഹൗസില്‍ നമിത(33)യെയാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെ ആറു മണിക്കാണ് 21 ദിവസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
ഗള്‍ഫിലുള്ള നമിതയുടെ ഭര്‍ത്താവ് കഴിഞ്ഞ ജനുവരിയില്‍ നാട്ടില്‍ വന്ന് ഫെബ്രുവരിയില്‍ മടങ്ങി. മേയ് ആദ്യമാണ് നമിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വയറുവേദനയെന്ന വ്യാജേന സ്വന്തം വീട്ടിലേക്ക് മടങ്ങുകയും അവിടെനിന്നും പ്രസവത്തിന് പോകുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് തന്റേതല്ലെന്നും ഇയാളുടെ സുഹൃത്തിനെ സംശയമുണ്ടെന്നും ഭര്‍ത്താവ് പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍തൃപിതാവാണ് ഉത്തരവാദിയെന്ന് യുവതി ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കുട്ടിയെ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചിരുന്നു.
ഇതോടെ കള്ളിവെളിച്ചത്താകുമെന്ന് ഭയന്ന് നമിത കുഞ്ഞിനെ കൊല്ലുകയായിരുന്നു. നമിതയുടെ പത്ത് വയസുള്ള ആദ്യ കുട്ടിക്ക് ജന്മം നല്‍കിയപ്പോള്‍ കുട്ടിക്ക് മുലപ്പാല് കൊടുക്കുമ്പോള്‍ കുഞ്ഞിന്റെ മൂക്കും വായയും അടഞ്ഞുപോകാതെ ശ്രദ്ധിക്കണമെന്ന് മറ്റുള്ളവര്‍ ഉപദേശിച്ചിരുന്നു. ഇത് മനസ്സിലാക്കിയ നമിത പാലു കൊടുത്തപ്പോള്‍ തുണി മുഖത്തിട്ട് കുഞ്ഞിനെ കൊല്ലുകയായിരുന്നു. എന്നാല്‍ അഞ്ച് ദിവസം മുമ്പ് നാട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു. സ്ഥലത്തെത്തിയ കണ്ണൂര്‍ ഡി.വൈ.എസ്.പി പി.സദാനന്ദന്‍ മൃതദേഹം പരിശോധന നടത്തിയപ്പോള്‍ കൊലയാണെന്ന സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് നമിതയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സംഭവം വ്യക്തമായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....