സംസ്ഥാനത്ത് രാഷ്ട്രീയ അക്രമം വര്‍ദ്ധിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. രാഷ്ട്രീയ അക്രമം നടന്ന തിരുവനന്തപുരത്തും കോട്ടയത്തും ഇന്ന് സിപിഎം- ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി സമാധാന ചര്‍ച്ച നടത്തും.
കണ്ണൂര്‍ മോഡലില്‍ രാഷ്ട്രീയ അക്രമം തലസ്ഥാനത്ത് നടക്കുന്നതിലും അക്രമവുമായി ബന്ധപ്പെട്ട് സിപിഎം കൗണ്‍സിലറും എസ്എഫ്‌ഐ നേതാക്കളും പിടിയിലായതും അക്രമത്തിലുള്ള പാര്‍ട്ടിബന്ധവും മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി ഉണ്ടാക്കിയതായിട്ടാണ് റിപ്പോര്‍ട്ട്.
അക്രമസംഭവങ്ങളില്‍ വിശദീകരണം തേടിയതിന് മുഖ്യമന്ത്രിയും ഡിജിപിയും ഗവര്‍ണറെ കണ്ടതില്‍ ഇടതുമുന്നണിക്ക് കടുത്ത അതൃപ്തിയുണ്ട്. കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് മുഖ്യമന്ത്രി വഴങ്ങിയെന്നാണ് സിപിഐ യുടെ ആരോപണം. ഇക്കാര്യത്തില്‍ പിടിപ്പുകേടു വന്നതായും ഗവര്‍ണറെ കാണേണ്ടിയിരുന്നില്ലെന്നും സിപിഐ പറഞ്ഞു. എന്നാല്‍ ക്രിയാത്മകമായ നടപടിയായിരുന്നു അതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരത്ത് തൈക്കാട് ഗസ്റ്റ്ഹൗസില്‍ രാവിലെ ചേരുന്ന യോഗത്തില്‍ സിപിഎമ്മിന്റെയും ബിജെപിയുടെയും നേതാക്കള്‍ പങ്കെടുക്കുമെന്നാണ് വിവരം. കോട്ടയത്ത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ചര്‍ച്ച നടക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....