കരിന്തളം മയ്യങ്ങാനത്തെ തങ്കമണി (45) കൊലക്കേസില്‍ പ്രതിയായ യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കാഞ്ഞങ്ങാട്ടെ പ്രമുഖ ഫര്‍ണിച്ചര്‍ സ്‌ഥാപനമായ വുഡ്‌ലെക്‌സ് സ്‌ഥാപനമുടമയും പാപ്പിനിശേരി സ്വദേശിയുമായ അബ്‌ദുല്ലാഹി താസി എന്ന പി.ടി.പി താസി (34)യെയാണ് കാസര്‍ഗോഡ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്‌ജ് സാനു പണിക്കര്‍ വെറുതെ വിട്ടത്. എല്‍.ഐസി ഏജന്റായിരുന്ന തങ്കമണിയെ പ്രതി അബ്‌ദുല്ലാഹി താസി ഓഗസ്‌റ്റ് 17ന് ഉച്ചക്ക് ഒന്നരമണിയോടെ മയ്യങ്ങാനത്തെ വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
2010 ഓഗസ്‌റ്റ് 17നാണ് കൊലപാതകം നടന്നത്. എന്‍.ജി.ഒ യൂണിയന്‍ സംസ്‌ഥാന നേതാവായിരുന്ന കിനാനൂര്‍ കരിന്തളം മയ്യങ്ങാനത്തെ കെ. വി ഭാസ്‌ക്കരന്റെ ഭാര്യയാണ് കൊല്ലപ്പെട്ട തങ്കമണി. താസിയുടെ കടയില്‍ നിന്നും ഫര്‍ണിച്ചര്‍ വാങ്ങിയതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ അടുപ്പമുണ്ടായത്. ഇതിനിടയില്‍ പല തവണകളിലായി തങ്കമണി താസിയില്‍ നിന്നും 2.16 ലക്ഷം രൂപ കൈക്കലാക്കിയിരുന്നു. വീണ്ടും പണം ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ താസി തയ്യാറായില്ല. തുടര്‍ന്ന് റെക്കോര്‍ഡ് ചെയ്‌ത് വെച്ച മൊബൈല്‍ സംഭാഷണം ഉള്‍പ്പെടെ പുറത്ത് വിട്ട് കുടുംബ ജീവിതം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് താസി തങ്കമണിയെ വകവരുത്താന്‍ പദ്ധതി ആസൂത്രണം ചെയ്‌തത്. ഇത്രയും ക്രൂരമായ കൊലപാതകം ഒരാള്‍ മാത്രം ചെയ്‌തുവെന്ന കാര്യം സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....