സന ഫാത്തിമയെ കാണാതായ സംഭവത്തില്‍ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്‌ഥാനത്തിലാണ് നടപടി. ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കുഞ്ഞിനെ കാണാതായി ആറുദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാത്തത് രക്ഷിതാക്കളെയും നാട്ടുകാരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
കുഞ്ഞ് ഒഴുക്കില്‍പ്പെട്ടുവെന്നാണ് പോലീസ് ഇപ്പോഴും പറയുന്നത്. കുഞ്ഞിനെ കണ്ടെത്താനായി തീരദേശപോലീസിലെ മുങ്ങല്‍ വിദഗ്‌ദ്ധരെ സ്‌ഥലത്തെത്തിച്ച് തെരച്ചില്‍ ആരംഭിച്ചു. പാണത്തൂര്‍, പുഴയിലെ ബളാന്തോട് ഭാഗത്താണ് ഇന്നു രാവിലെ തെരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍ വിദഗ്‌ദ്ധരെ സഹായിക്കുന്നതിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രംഗത്തുണ്ട്. പാണത്തൂര്‍ പുഴ ചെന്നു ചേരുന്ന ചന്ദ്രഗിരിപുഴയിലെ വിവിധ ഭാഗങ്ങളിലും പോലീസ് തെരച്ചില്‍ നടത്തി. തീരദേശ വാസികളോട് ജാഗ്രതയ്‌ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അഴിമുഖത്തും കടലോരത്തും ഇതേ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേ സമയം സന ഫാത്തിമ ഒഴുക്കില്‍പ്പെട്ടുവെന്ന പോലീസ് നിഗമനം വീട്ടുകാര്‍ തള്ളി. അഞ്ചു ദിവസമായി തെരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അന്വേഷണം മറ്റു വഴികളിലേയ്‌ക്ക് തിരിക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....