ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ജോലിചെയ്യുന്നതെന്നും ഇവര്‍ പല രോഗങ്ങള്‍ക്കും അടിമകളാണെന്നും ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചാണ് ഭക്ഷണം പാചകം ചെയ്യുന്നതെന്നും ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. കണ്ണൂര്‍ നഗരത്തിലെ പല ഹോട്ടലുകളിലും പൊറോട്ട അടിക്കാനും മറ്റു ഭക്ഷണങ്ങളുണ്ടാക്കുന്നതും ഇതര സംസ്‌ഥാന തൊഴിലാളികളാണ്. പല ഹോട്ടലുകളിലും ഇന്നു ജോലി ചെയ്യുന്നവര്‍ നാളെ ഉണ്ടാകണമെന്നില്ല. ഇവരുടെ പേരുവിവരങ്ങളോ ഒന്നും ഹോട്ടലുടമകളും സൂക്ഷിക്കാറില്ല.
കൈകഴുകാനോ , നഖം മുറിക്കാനോ ഒന്നും ഇതര സംസ്‌ഥാന തൊഴിലാളികള്‍ മെനക്കെടാറില്ല. കോളറ, ലൈംഗിക രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ , മലേറിയ, മന്ത് ബാധിച്ചവരും പല ഹോട്ടലുകളിലേയും പാചകക്കാരാണ്. ഭക്ഷണത്തില്‍ എതെങ്കിലും തരത്തിലുള്ള പിഴവ് സംഭവിച്ചാല്‍ പാചക്കാരായ ഇതരസംസ്‌ഥാനക്കാര്‍ മുങ്ങും. നിര്‍മാണമേഖല, വാണിജ്യസമുച്ചയങ്ങള്‍, തട്ടുകടകള്‍ എന്നിവിടങ്ങിലൊക്കെ അന്യസംസ്‌ഥാനക്കാര്‍ സജീവമാണ്. സ്വന്തമായി കച്ചവടം നടത്തി സജീവമായി നില്‍ക്കുന്നവരും ഉണ്ട്. ബംഗാള്‍, ബിഹാര്‍, ഒഡീഷ, അസം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്നുള്ളവരും ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
സ്വന്തം സ്‌ഥാപനങ്ങളില്‍ ഇവരെ ജോലിക്കുനിര്‍ത്തുന്ന ഉടമകള്‍ വിശദാംശങ്ങള്‍ അന്വേഷിക്കാറില്ല. മലയാളികളേക്കാള്‍ കുറഞ്ഞകൂലിക്ക് പണിചെയ്യാന്‍ ആളെ കിട്ടുന്നു എന്ന ആശ്വാസത്തിലാണ് പല ഉടമകളും കരാറുകാരും. വിവിധയിടങ്ങളില്‍ ജോലിക്കെത്തുന്ന ഇക്കൂട്ടരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കുന്നതിനു ഭാഷ തന്നെയാണ് മുഖ്യതടസം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....