പൊന്നാനി അഴിമുഖത്തെ തടയണയിലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. പൊന്നാനിയില്‍ നിന്നും കഴിഞ്ഞ തിങ്കളാഴ്‌ച മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് തിരികെ വരുന്നതിനിടെയാണ് വാണിജ്യ തുറമുഖത്തിനായി നിര്‍മിച്ച തടയണയില്‍ ഇടിച്ച് തകര്‍ന്നത്. പുലര്‍ച്ചെ നാലോടെയായിരുന്നു അപകടം. പൊന്നാനി അഴീക്കല്‍ സ്വദേശിയായ തറീക്കാനകത്ത് അഷ്‌ക്കറിന്റെ ഉടമസ്‌ഥതയിലുള്ള മര്‍വ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
ബോട്ടുകള്‍ക്ക് വഴികാണിക്കാനായി സ്‌ഥാപിച്ചിരുന്ന ദിശാസൂചിക വിളക്കുകളില്‍ ഒന്ന് അണഞ്ഞതാണ് അപകടത്തിന് കാരണമായത്. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പൂര്‍ണ്ണമായും തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യങ്ങളും വലയും അപകടത്തില്‍ നഷ്‌ടമായി. 15 ലക്ഷം രൂപയുടെ നാശനഷ്‌ടം കണക്കാക്കുന്നു. ഫിഷ റീസ് വകുപ്പും കോസ്‌റ്റല്‍ പോലീസും നാട്ടുകാരും രംഗത്തെത്തിയാണ് തൊഴിലാളികളെ കരയ്‌ക്കെത്തിച്ചത്. അപകടസമയത്ത് ഏഴു തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. മാസങ്ങള്‍ക്ക് മുമ്പ് അണഞ്ഞ ദിശാ സൂചിക വിളക്ക് പുന:സ്‌ഥാപിക്കണമെന്ന് നിരവധി തവണ മത്സ്യത്തൊഴിലാളികള്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും വിളക്ക് മാറ്റിസ്‌ഥാപിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് പരാതി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....