തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ചു സ്വത്ത് തട്ടിയ കേസില്‍ പ്രതി അഡ്വ. ശൈലജയുടെ നീക്കങ്ങള്‍ ആരെയും ഞെട്ടിക്കും. റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ ബാലകൃഷ്ണന്റെ സ്വത്താണ് അഡ്വ. കെ.വി. ശൈലജ സ്വന്തമാക്കിയത്. ബാലകൃഷ്ണന്റെ പിതാവായ ക്യാപ്റ്റന്‍ ഡോ. പി. കുഞ്ഞമ്പു നായര്‍ക്ക് 400 കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുണ്ടായിരുന്നു. ഏഴു മക്കളും. തളിപ്പറമ്പിലെ സാധാരണക്കാരന്റെ ഡോക്ടറായിരുന്നു തൃച്ഛംബരത്തെ പി. കുഞ്ഞമ്പു നായര്‍. സൈന്യത്തില്‍നിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം നാട്ടില്‍ ജനകീയ ഡോക്ടറെന്ന പേരു നേടിയത്.
1984ല്‍ ഭാര്യയുടെ മരണശേഷം ഡോക്ടര്‍ ചെെന്നെക്കു പോയി. എട്ട് വര്‍ഷത്തിനുശേഷം അദ്ദേഹം മരിച്ചു. അതോടെ മക്കള്‍ അവരവരുടെ തിരക്കിലായി. നഗരത്തിലും പരിസരങ്ങളിലുമായി കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കളുടെ ഉടമയായിരുന്ന ബാലകൃഷ്ണന്‍ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്.
നാട്ടിലുള്ള ഒരു സഹോദരനാണു സ്വത്ത് നോക്കിനടത്തിയിരുന്നത്. മറ്റൊരു സഹോദരന്‍ നേരത്തേ മരിച്ചു. സഹോദരിമാര്‍ കേരളത്തിന് പുറത്തായിരുന്നു. ബാലകൃഷ്ണന്റെ നാട്ടിലുള്ള സഹോദരനില്‍ നിന്നാണു അദ്ദേഹത്തിന്റെ ഭാരിച്ച സ്വത്ത് കൈകാര്യം ചെയ്യാന്‍ ആളില്ലാത്തത് ശൈലജയും ഭര്‍ത്താവും മനസിലാക്കുന്നത്. ബാലകൃഷ്ണന്റെ പേരിലുള്ള സ്ഥലം കല്ലുവെട്ടാന്‍ നാട്ടിലുള്ള സഹോദരന്‍ പാട്ടത്തിനു നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായപ്പോള്‍ കേസ് കൊടുക്കാനായി അദ്ദേഹം പയ്യന്നൂരിലെ ഒരു വക്കീലിനെ സമീപിച്ചു. അവിടെവച്ചാണു തട്ടിപ്പിനുള്ള നീക്കം തുടങ്ങുന്നത്.
2011 സെപ്റ്റംബറില്‍ ബാലകൃഷ്ണന്‍ അസുഖബാധിതനായപ്പോള്‍ ശൈലജയും ഭര്‍ത്താവും തലസ്ഥാനത്തെത്തി. അവശനിലയിലായ ബാലകൃഷ്ണനില്‍നിന്നു മരണത്തിനു മുമ്പ് സ്വത്ത് എഴുതിവാങ്ങാന്‍ ശ്രമിച്ചെങ്കിലും പാരജയപ്പെട്ടു. പിന്നീട് ഇരുവരും ബാലകൃഷ്ണനെ കൊടുങ്ങല്ലൂരിലെ ആശുപത്രിയിലെത്തിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം മരിച്ചത്.
ബാലകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം വ്യക്തമല്ലെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയക്കുകയും ചെയ്തിരുന്നു. എന്നാല്‍, പരിശോധനാ റിപ്പോര്‍ട്ട് കിട്ടുംവരെ കേസ് നീട്ടിക്കൊണ്ടുപോകാതെ സ്വാഭാവിക മരണമായി റിപ്പോര്‍ട്ട് തയാറാക്കി ശൈലജ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നാണു സഹോദരി കെ.വി. ജാനകി(72)യെ മറയാക്കി അടുത്ത തട്ടിപ്പിന് അവര്‍ കളമൊരുക്കിയത്. 1980 ല്‍ ബാലകൃഷ്ണനെ ജാനകി വിവാഹം കഴിച്ചതായി ശൈലജ രേഖയുണ്ടാക്കി.
തളിപ്പറമ്പില്‍ ദേശീയപാതയോരത്തെ 3.75 ഏക്കര്‍ സ്ഥലത്ത് വിശാലമായ മുറ്റവും കാര്‍പോര്‍ച്ചുമുള്‍പ്പെടെയുള്ള കുഞ്ഞമ്പു ഡോക്ടറുടെ വീട് ആരും തിരിഞ്ഞു നോക്കാനില്ലാതെ വര്‍ഷങ്ങളായി കാടുകയറിക്കിടക്കുകയായിരുന്നു. സ്ഥലമുടമകളുമായി ബന്ധമൊന്നുമില്ലാത്ത ചിലര്‍ ഇവിടെനിന്നു മരംമുറിച്ചു കടത്താന്‍ ശ്രമിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു. നാട്ടുകാര്‍ അപരിചിതരായവരെ തടഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണു ബാലകൃഷ്ണന്റെ സ്വത്ത് തട്ടിയെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ പുറത്താകുന്നത്. സ്വത്തു തട്ടാനുള്ള നീക്കമറിഞ്ഞു നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണു ബാലകൃഷ്ണന്‍ മരിച്ചതു തന്നെ ഉറ്റ ബന്ധുക്കളില്‍ പലരും അറിഞ്ഞത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....