News Beyond Headlines

05 Friday
June

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച ഔപചാരിക സമാപനം

മിന: 23 ലക്ഷത്തിലേറെ തീര്‍ഥാടകര്‍ പെങ്കടുത്ത ഈ വര്‍ഷത്തെ ഹജ്ജ് കര്‍മങ്ങള്‍ക്ക് തിങ്കളാഴ്ച ഔപചാരിക സമാപനം. പിശാചിന്റെത പ്രതീകമായ സ്തൂപങ്ങളില്‍ കല്ലെറിയുന്ന ചടങ്ങ് പുേരാഗമിക്കുകയാണ്. കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി ഞായറാഴ്ച മഗ്രിബിനു മുമ്ബ് പകുതിയിലേറെ ഹാജിമാര്‍ മിനായോട് വിടപറയും. ബാക്കിയുള്ളവര്‍ ദുല്‍ഹജ്ജ് 13 വരെ തമ്ബില്‍ താമസിച്ച് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കും.
മിനായില്‍നിന്ന് മടങ്ങുന്നവര്‍ ഹറമില്‍ പോയി കഅ്ബ പ്രദക്ഷിണം ചെയ്യുന്നതോടെയാണ് ഹജ്ജ് പൂര്‍ത്തിയാവുക. അവസാന ഘട്ടത്തില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തിരക്ക് കൂടുമെന്നതിനാല്‍ ഹാജിമാര്‍ക്ക് സമയം ക്രമീകരിച്ച് നല്‍കിയിട്ടുണ്ട്. മക്കയോട് വിടപറഞ്ഞ് മദീനയില്‍ പ്രവാചകെന്റത ഖബറിടവും മസ്ജിദുന്നബവിയും സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണ് ഹാജിമാര്‍. ജിദ്ദവഴി സൗദി അറേബ്യയിലെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മദീന സന്ദര്‍ശനം സെപ്റ്റംബര്‍ എട്ടിന് തുടങ്ങുമെന്ന് ഹജ്ജ് കോണ്‍സല്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ മദീനവഴി വന്നവര്‍ ഈ മാസം ആറുമുതല്‍ നാട്ടിലേക്ക് തിരിക്കും.
ഈ വര്‍ഷം 23,52,122 പേര്‍ ഹജ്ജ് നിര്‍വഹിച്ചതായി സൗദി സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി അറിയിച്ചു. ഇതില്‍ 17,52,014 പേര്‍ വിദേശികളാണ്. 6,00,108 പേര്‍ ആഭ്യന്തര തീര്‍ഥാടകരാണ്. 13,34,080 പുരുഷന്മാരും 10,18,042 വനിതകളുമാണ് ഹജ്ജില്‍ പെങ്കടുത്തത്. ഹജ്ജിന്റെ പ്രധാന ഘട്ടങ്ങളെല്ലാം സുരക്ഷിതമായി പൂര്‍ത്തിയായതായി സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ സുല്‍ത്താന്‍ അല്‍തുര്‍ക്കി പറഞ്ഞു. അറഫ, മിന നടപടികള്‍ അപകടരഹിതമായി പൂര്‍ത്തിയായി. 23 ലക്ഷത്തിലധികം പേരുടെ ഒരുമിച്ചുള്ള നീക്കങ്ങള്‍ ഏറെ അപകട സാധ്യതയുള്ളതാണ്. എന്നാല്‍, ഇതുവരെ കാര്യമായ അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....