കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി കാവ്യാ മാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പങ്കെടുത്തുവെന്ന വാര്‍ത്തയുടെ വിശദീകരണവുമായി മിഥുന്‍ രംഗത്തെത്തി. തന്റെ വിവാഹ ചടങ്ങുകളില്‍ പള്‍സര്‍ സുനി പങ്കെടുത്തിട്ടില്ലെന്ന് മിഥുന്‍ വ്യക്തമാക്കി.
പള്‍സര്‍ സുനിയുമായി തനിക്കും തന്റെ കുടുംബത്തിലെ ആര്‍ക്കും യാതൊരു ബന്ധവുമില്ല. മാത്രമല്ല തങ്ങളുടെ വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും സുനിയെ ക്ഷണിച്ചിട്ടില്ലെന്നും മിഥുന്‍ വ്യക്തമാക്കി. തന്റെ വിവാഹചടങ്ങില്‍ പള്‍സര്‍ സുനി പങ്കെടുത്തതായി അന്വേഷണസംഘം അറിയിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോസും ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാവ്യ മാധവന്റെയും തന്റെയും വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്ക് പള്‍സര്‍ സുനിയുമായോ, ഈ കേസുമായിട്ടോ യാതൊരു ബന്ധവുമില്ല. ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ഇത്തവണ തങ്ങള്‍ ഓണം ആഘോഷിച്ചില്ലെന്നും മിഥുന്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....