News Beyond Headlines

29 Monday
December

കേസ് മുറുകിയാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അഴിക്കുള്ളിലാകും: ഡോ.സെബാസ്റ്റ്യന്‍ പോള്‍

സോളാര്‍ അഴിമതി കേസിനേക്കാളും അത് മൂടിവെച്ച് നേതാക്കളെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന ക്രിമിനല്‍ കേസിനേക്കാളും നിലവില്‍ മുന്നില്‍ നില്‍ക്കുന്നത് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന അതിഗുരുതരമായ വീഴ്ച തന്നെയാണ്.കേരളത്തിലെ മുതിര്‍ന്നതും പ്രമുഖരുമായ പത്തു രാഷ്ട്രീയ നേതാക്കന്‍മാര്‍ തന്നെ ചൂഷണം ചെയ്‌തെന്ന് സരിതാ നായര്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.ഈ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പ്രത്യേകമായി അന്വേഷിച്ചാല്‍ ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്‍പ്പടെയുള്ള നേതാക്കള്‍ അറസ്റ്റിലായേക്കുമെന്ന് മെട്രോവാര്‍ത്ത റിപ്പോര്‍ട് ചെയ്യുന്നു.
ഉമ്മന്‍ചാണ്ടിക്കു പുറമെ ആര്യാടന്‍ മുഹമ്മദ്,കെസി വേണുഗോപാല്‍,കെപി അനില്‍കുമാര്‍,അടൂര്‍ പ്രകാശ്,പി സി വിഷ്ണുനാഥ്,ഹൈബീ ഈഡന്‍,ഏപിഅബ്ദുള്ള കുട്ടി,കേരളാ കോണ്‍ഗ്രസ് നേതാക്കളായ ജോസ് കെ മാണി,മോന്‍സ് ജോസഫ് എന്നിവരാണ് പ്രതികളാകുക.
സോളാര്‍ കേസ് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ വിചാരണയ്ക്കും തെളിവെടുപ്പിനും ശേഷമാണ് മാനഭംഗം നടന്നിട്ടുണ്ടെന്ന നിഗമനത്തിലെത്തുന്നത്.കേസ് രജിസ്റ്റര്‍ ചെയ്യുന്ന പക്ഷം സരിതാ നായരുടെ വെറുംവാക്കുകളായി കണ്ട് കേസവസാനിപ്പിക്കാന്‍ പൊലീസിനു കഴിയില്ല.
ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം കത്തില്‍ പരാമര്‍ശിക്കുന്ന നേതാക്കളെ ശിക്ഷിക്കാന്‍ കോടതി തയ്യാറാവില്ല.പക്ഷെ ജുഡീഷ്യല്‍ കമ്മീഷനില്‍ പരാമരശിക്കുന്ന,അതായത് അന്വേഷണ മധ്യേ കമ്മീഷന്റെ വിചാരണയില്‍ സരിതാ നായര്‍ നല്‍കിയ മറുപടിയില്‍ തന്നെ നേതാക്കള്‍ ലൈംഗികമായി ഉപയോഗിച്ചു എന്ന് മൊഴി നല്‍കിയിട്ടുണ്ട്.അന്വേഷണ റിപ്പോര്‍ടില്‍ സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയായി കണക്കാക്കി സോളാര്‍ അഴിമതിയില്‍ പെടുത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട് നല്‍കിയിരിക്കുന്നത്.അതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്.കമ്മീഷന്റെ കണ്ടെത്തലുകള്‍ കോടതിയില്‍ തെളുവകളല്ലെങ്കിലും കേസെടുക്കുന്ന പക്ഷം അന്വേഷണ ഉദ്യോഗസ്ഥന് അത് കണ്ടില്ലെന്ന് നടിക്കാനാവില്ല.മാത്രമല്ല എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ ലോക്‌സഭാസാമാജികനുമായി ഡോ.സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.കാരണം ജുഡീഷ്യല്‍ കമ്മീഷന്‍ ആക്റ്റ് അനുസരിച്ച് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ അന്വേഷണ കണ്ടെത്തലുകളാണെന്നുള്ളതാണെന്നും സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.
അന്വേഷണം മുറുകന്ന പക്ഷം കൂടുതല്‍ നേതാക്കന്‍മാരിലേക്കോ അവരുടെ മക്കളിലേക്കോ ഒക്കെ അന്വേഷണം എത്താം.കാരണം സരിത നല്‍കിയ മൊഴിയില്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഏകെ ആന്റണിയുടെ മകന്‍,പാണക്കാട് ശിഹാബലി തങ്ങളുടെ മകന്‍ തുടങ്ങിയവരുടെ പേരും കേള്‍ക്കുന്നുണ്ട്.
തെളിവുകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കമ്മീഷന്റെ സെക്രട്ടറി പി എസ് ദിനകരന്‍ പറയുന്നുണ്ട്.മാത്രമല്ല വിചാരണ വേളയിലാണ് മുഖ്യപ്രതിയും ഇരയുമായ സരിത ലൈംഗിക ചൂഷണത്തിന് വിധേയായിട്ടുണ്ടെന്ന് മൊഴി നല്‍കുന്നത്.അതുകൊണ്ട് തന്നെ എന്തു സ്വാധീനം ചെലുത്തിയാലും സരിതയ്ക്ക് കോടതിയുടെ മുന്നില്‍ മൊഴി മാറ്റി പറയുന്നതിന് നിയമപരമായ തടസവും ഉണ്ടാകും.ഇക്കാരണത്താലൊക്കെ എഫ്‌ഐആര്‍ രജിസ്‌ററര്‍ ചെയ്ത്അന്വേഷണം നടക്കുന്ന പക്ഷം സരിതയെ മാനഭംഗപ്പെടുത്തിയെന്ന കുറ്റത്തിന് നേതാക്കന്‍മാര്‍ അഴിക്കുള്ളിലേക്ക് പോകേണ്ടി വരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....