അമേരിക്കയില്‍ മലയാളി ദമ്പതികളുടെ കുട്ടിയെ കാണാതായ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മാതാപിതാക്കളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ നിലനില്‍ക്കുന്നതായി പോലീസ് . പാല്‍ കുടിക്കാത്തതിന് കുട്ടിയെ വീടിന് പിന്നില്‍ മരത്തണലില്‍ പുലര്‍ച്ചെ മൂന്ന് മണിക്ക് കുട്ടിയെ കൊണ്ടുപോയി തനിച്ച് നിര്‍ത്തുകയായിരുന്നു എന്നാണ് പിതാവ് വെസ്‌ളി മാത്യൂസ് നല്‍കിയ മൊഴി. എന്നാല്‍ ഭക്ഷണത്തോട് വിരക്തി കാട്ടാത്ത കുട്ടിയായിരുന്നു ഷെറിനെന്ന് അനാഥാലയം അധികൃതര്‍ പറയുന്നു. ദത്തെടുക്കും മുമ്പ് ബീഹാര്‍ അനാഥാലയത്തില്‍ കഴിഞ്ഞിരുന്ന ഷെറിന്‍ മാത്യൂസ് ഒരു മടിയും കൂടാതെ ഭക്ഷണം കഴിക്കുന്ന കുട്ടിയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്യൂസിന്റെ അക്യൂറാ എംഡിഎക്‌സ് എസ്‌യുവി സംഭവം നടന്ന ഒക്‌ടോബര്‍ 7 ശനിയാഴ്ച പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ ഒരു മണിക്കൂറോളം ഇവരുടെ സണ്ണിംഗ്‌ഡേലിലെ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ വാഹനം കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇവിടെ താമസക്കാരായ ആരുടെയെങ്കിലും സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ വിവരം അറിയിക്കാന്‍ ആവശ്യപ്പെട്ട് റിച്ചാര്‍ഡ്‌സണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വാഹനത്തിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെസ്‌ലിയും ഭാര്യ സിനിയും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പോലീസിന്റെ നിലപാട്. കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ ജീവനക്കാരനായ മാത്യു ഭാര്യക്കൊപ്പം െവെറ്റിലയിലാണു താമസം. പത്തു വര്‍ഷത്തിലേറെയായി വെസ്‌ലിയും കുടുംബവും ടെക്‌സസിലാണ്. കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് വെസ്‌ലി വീട്ടിലേക്ക് വിളിച്ചിരുന്നു. കേസില്‍ എഫ്ബിഐ ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....