ആലപ്പുഴ:മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കൈയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലാകലക്ടര്‍ അനുപമ മുഖ്യമന്ത്രിക്ക് വളരെ വിശദമായതും വസ്തുതാപരമായതുമായ റിപ്പോര്‍ട് സമര്‍പ്പിച്ചു കഴിഞ്ഞു.ചാണ്ടിയുടെ ഭൂമികൈയ്യേറ്റം അനധികൃതമാണെന്നും അഴിമതിയാണെന്നും തന്നെയാണ് കലക്ടറുടെ റിപ്പോര്‍ട്.ചാണ്ടിക്കെതിരെ വന്നിരിക്കുന്ന അനുപമയുടെ റിപ്പോര്‍ട്ടില്‍ തിരിമറികളൊന്നും ഉണ്ടാകാനുള്ള സാധ്യത തന്നെയാണുള്ളത്.കാരണം കഴിഞ്ഞ കാലങ്ങളില്‍ തലപ്പത്തുണ്ടായിരുന്ന എല്ലാ വകുപ്പുകളിലും അനുപമ ഐഎഎസ് സ്വീകരിച്ചിട്ടുള്ള സുതാര്യമായ ഭരണ നേതൃത്വം തന്നെയാണതിന് തെളിവ്.
മന്ത്രി തോമസ് ചാണ്ടിയുടെ ചാര്‍ച്ചക്കാരനായ കലക്ടറെ ആലപ്പുഴയില്‍ നിന്ന് മാറ്റി പകരം ടി വി അനുപമയെ ആലപ്പുഴയ്ക്കയത് ഈ വിവാദം ആളിപ്പടരുമ്പോഴാണ്.അന്ന് ഹെഡ്‌ലൈന്‍ കേരളയുടെ റിപ്പോര്‍ട്ടില്‍ ചാണ്ടിക്കെതിരെ പിണറായിയുടെ പടയൊരുക്കമായി അനുപമയുടെ നിയമനത്തെ കുറിച്ച് വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ആലപ്പുഴ മാര്‍ത്താണ്ഡം കായലില്‍ കൈയ്യേറ്റം നടത്തിയിട്ടുണ്ടെന്ന അന്തിമ റിപ്പോര്‍ട്ടു തന്നെയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.കായലില്‍ മണ്ണിട്ട് നികത്തി അന്യായമായി ലേക്പാലസ് റിസോര്‍ട്ടിനോട് ചേര്‍ന്നുള്ള എല്ലായിടത്തും കൈയ്യേറ്റം നടന്നിട്ടുള്ളതെന്ന് റിപ്പോര്‍ട്ടിലെന്നാണ് വിവരം.നെല്‍ വയല്‍ നികത്തല്‍ നിരോധന നിയമം അനുസരിച്ച് മാര്‍ത്താണ്ഡം കായലില്‍ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ ഒന്നും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്.ഈ റിപ്പോര്‍ട് അനുസരിച്ചാണെങ്കില്‍ ചാണ്ടിക്കെതിരെ നടപടി സ്വീകരിച്ചേ മതിയാകൂ
കാരണം വില്ലേജ് ഓഫീസര്‍ ,തഹസീല്‍ദാര്‍ പിന്നെ കലക്ടറുടെ ഇടക്കാല റിപ്പോര്‍ട് പിന്നെ അന്തിമ റിപ്പോര്‍ട് ഇതെല്ലാം ചാണ്ടിക്കെതിരാണാ.മാത്രമല്ല ഇടക്കാല റിപ്പോര്‍ട് നല്‍കിയ കലക്ടറോട് എല്ലാ നിയമവശങ്ങളും പരിശോധിച്ച് അന്തിമ റിപ്പോര്‍ട് വളരെ അത്യാവശ്യമായി എറണാകുളത്ത് ഒരുപരിപാടിക്കിടെ വിളിച്ചു വരുത്തിയാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.അന്തിമ റിപ്പോര്‍ട്ടില്‍ ചാണ്ടിക്കു കുരുക്കുണ്ട്.അന്യായമായി ഭൂമി കൈയ്യേറ്റം തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം മാത്രമല്ല ,എംഎല്‍എ സ്ഥാനം കൂടി രാജിവെയ്ക്കാന്‍ തയ്യാറാണെന്ന് ഘോരംഘോരം നിയമസഭയില്‍ പ്രസംഗിച്ച ചാണ്ടിക്കപട്ട് വലിയ പണി തന്നെ.പക്ഷെ എല്ലാ നിയമങ്ങളെയും മറികടന്ന് അനധികൃത നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാക്കിയ ചാണ്ടിക്ക് കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണെന്ന് പറയാതിരിക്കാന്‍ കഴിയില്ല.
എന്നാല്‍ ചാണ്ടിയുടെ രാജി മാത്രമേ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിക്കു മുന്നിലൊരു വഴിയുള്ളു.കാരണം പന്ത് പിണറായിയുടെ കോര്‍ട്ടിലാണ്.അധികാരത്തിലെത്തിയതുമുതല്‍ അഴിമതിക്കെതിരെ പടവാളേന്തിയ മുഖ്യന് സ്വന്തം മന്ത്രി സഭയിലെ ഒരു മന്ത്രിയുടെ ചെയ്തികള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല പിന്നെ കലക്ടര്‍ ടിവി അനുപമ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യവകുപ്പിന്റെ ചുമതലയിലായിരുന്നു.അന്നവര്‍ വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ നടത്തിയ പോരാട്ടം മറക്കരുത്.അതുകൊണ്ടു തന്നെ അനുപമയുടെ റിപ്പോര്‍ട് തള്ളിക്കളയാന്‍ മുഖ്യമന്ത്രിക്കാവില്ല.കാരണം ചാണ്ടിക്കുള്ള കുരുക്ക് ഏല്‍പിച്ച് അനുപമയെ ആലപ്പുഴയ്ക്ക് വിട്ടത് മുഖ്യമന്ത്രി തന്നെയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....