ജിഷ കേസില്‍ പ്രതിഭാഗം വാദം നടക്കുന്നതിനിടെ കോടതിയിലെത്തിയ അമ്മ രാജേശ്വരി കോടതി മുറിയ്ക്കുള്ളില്‍ സൃഷ്ടിച്ചത് നാടകീയ രംഗങ്ങള്‍. 'എന്റെ മകളെ കൊന്നവനെയും വിടില്ല, അവനെ രക്ഷിക്കാന്‍ വന്നവനെയും വിടില്ല' എന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ.ആളൂരിനെതിരെ രാജേശ്വരി ആക്രോശിച്ചു. ഇംഗ്ലീഷിലുള്ള വാദത്തിനിടെ കടന്നു കൂടിയ ചില മലയാള പദങ്ങളില്‍ നിന്നും വിവരം മനസിലാക്കിയ രാജേശ്വരി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേല്‍ക്കുകയും ആളൂരിനെ അസഭ്യം പറയുകയായിരുന്നു.
രാജേശ്വരിയുടെ വികാര പ്രകടനങ്ങള്‍ അതിരു വിട്ടതോടെ വാദം കേട്ടിരുന്ന ജില്ലാ ജഡ്ജി അവരെ താക്കീത് ചെയ്തു. ജിഷ ഭക്ഷണം കഴിച്ച് അധികം താമസിയാതെയാണ് കൊല്ലപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചിട്ടുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം ശരിയല്ലെന്നുമുള്ള ആളൂരിന്റെ പരാമര്‍ശമാണ് രാജേശ്വരിയെ ചൊടിപ്പിച്ചത്.
പ്രതിഭാഗം വാദം നടക്കുന്നതിനിടെ ആദ്യമായാണ് രാജേശ്വരി കോടതിയില്‍ എത്തുന്നത്. സംരക്ഷണ ചുമതലയുള്ള വനിതാ പോലീസുകാര്‍ക്കൊപ്പമാണ് രാജേശ്വരി വാദം കേള്‍ക്കാനെത്തിയത്. പ്രതി അമീറുള്‍ ഇസ്ലാമിനെ രക്ഷിച്ചെടുക്കാന്‍ അഡ്വ.ആളൂര്‍ അവസാന വാദം ആരംഭിച്ച ദിവസം രാജേശ്വരി മൂകാംബിക ക്ഷേത്ര ദര്‍ശനത്തിന് എന്നുപറഞ്ഞ് അകമ്പടി പോലീസുകാര്‍ക്കൊപ്പം വീട്ടില്‍ നിന്നും പുറപ്പെട്ടിരുന്നു. ഇക്കാര്യം മകള്‍ ദീപയാണ് സ്ഥിരീകരിച്ചത്. യാത്ര പോകുന്നതിനെ കുറിച്ച് അടുപ്പക്കാരോട് വാതോരാതെ സംസാരിച്ചിരുന്ന രാജേശ്വരി ദിവസങ്ങള്‍ക്കു ശേഷം വീട്ടില്‍ തിരിച്ചെത്തിയെങ്കിലും തന്റെ യാത്രയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടില്ല.
27-ാം തീയതി മുതല്‍ 30 വരെയാണ് പ്രതിഭാഗത്തിന്റെ അന്തിമ വാദം. 2016 ഏപ്രില്‍ 28 നാണ് ഇരിങ്ങോള്‍ വട്ടോളിപ്പടി കുറ്റിക്കാട്ട് രാജേശ്വരിയുടെ മകള്‍ ജിഷ കൊല്ലപ്പെട്ടത്. ഇരിങ്ങോള്‍ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ ജിഷയെ അസം സ്വദേശി അമിറുള്‍ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....