പ്രത്യേക ലേഖകന്‍
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് തലപ്പത്ത് എത്തിയതിനെ സി പി എം നേതാക്കള്‍ വിമര്‍ശിച്ചു എന്നു പറഞ്ഞ് ഉറഞ്ഞു തുള്ളുകയാണ് കോണ്‍ഗ്രസിലെ സോഷ്യല്‍ മീഡിയാ താരങ്ങള്‍. ഇങ്ങനെയൊക്കെ പറയാമോ, എന്ന ചോദ്യം അവിടെ നില്‍ക്കട്ടെ . പക്ഷെ ഇതിന് നിങ്ങള്‍ മറുപടി പറയേണ്ടതുണ്ട് കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി വന്നതുകൊണ്ട് എന്തു പുതുമയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന് സമ്മാനിക്കുന്നത്. വളരെ അപ്രതീക്ഷിതമായിരുന്നു രാഹുലിന്റെ സ്ഥാന ലബ്ധിയെങ്കില്‍ ഈ പറയുന്ന ഊര്‍ജ്ജ സ്വലത നമ്മള്‍ക്ക് അവകാശപ്പെടാമായിരുന്നു.
പക്ഷെ ലോക്സഭാ തിരഞ്ഞെടുപ്പിലും, ഒന്നിലധികം നിയമസഭാ തിരഞ്ഞെടുപ്പിലും തീരുമാനങ്ങള്‍ എടുക്കുകയും അതിന്റെ മുന്നണിയില്‍ നിന്ന് നയിക്കുകയും ചെയ്ത നേതാവ് തന്നെയാണ് പ്രസിഡന്റ് ആയിരിക്കുന്നത്. പദവിമാറ്റം എന്നതില്‍ കവിഞ്ഞ് എന്ത് പ്രത്യേകതയാണ് ഇതില്‍ ഉള്ളത്. വ്യക്തമാക്കേണ്ടത് പ്രധാനമായും വിടി ബലറാം ആണ്
. അത് അദ്ദേഹത്തിന്റെ പരിഗണനയ്ക്ക് വിടാം , അതിനുമപ്പുറം ഒരു സാധാരണ കോണ്‍ഗ്രസുകാരന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ മറ്റധികമുണ്ട്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഭരണഘടനയനുസരിച്ച് ഉപാധ്യക്ഷന്‍ എന്ന തസ്തികതന്നെയില്ല. സങ്കല്‍പ്പ പദവിയില്‍ ഇരുന്നായിരുന്ന രാഹുലിന്റെ ഭരണം. ഈ അധികാര കൈമാറ്റത്തിന് കുടുബ പാരമ്പര്യത്തിന്റെ കഥ അകംമ്പടിയായിട്ടുണ്ട്.
മോത്തിലാല്‍ നെഹ്‌റുവിന്റെ കാലംമുതല്‍ക്കുതന്നെ കോണ്‍ഗ്രസില്‍ നെഹ്‌റു കുടുംബത്തിന്റെ വാഴ്ചയ്ക്ക് കളമൊരുങ്ങിയിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ സ്ഥാപിക്കാന്‍ വേണ്ടതൊക്കെ ചെയ്തിരുന്നത് ആ പിതാവായിരുന്നു. മോത്തിലാലിന്റെ രാജ്യസ്‌നേഹം മകനോടുള്ള സ്‌നേഹത്തില്‍നിന്ന് ഉണ്ടാകുന്നതാണെന്ന് ഗാന്ധിജിതന്നെ പറഞ്ഞിട്ടുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കണമെന്ന് ഒരു മറയുംകൂടാതെ മോത്തിലാല്‍ നെഹ്‌റു ഗാന്ധിജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായമായിട്ടില്ലെന്ന് പറഞ്ഞ് ആദ്യം ഗാന്ധിജി ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് കോണ്‍ഗ്രസില്‍ ഗാന്ധിജിയുടെ അക്രമരഹിതമായ സമരമാര്‍ഗങ്ങളോട് യോജിക്കാത്തവര്‍ ശക്തിപ്രാപിച്ച ഘട്ടത്തിലാണ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ കോണ്‍ഗ്രസ് പ്രസിഡന്റാക്കാന്‍ ഗാന്ധിജി സമ്മതം മൂളുന്നത്.
അവസാനം സ്വാതന്ത്ര്യപ്പുലരിയില്‍ ബഹുഭൂരിപക്ഷം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളും പ്രധാനമന്ത്രിസ്ഥാനത്തേക്ക് സര്‍ദാര്‍ പട്ടേലിനെയാണ് പിന്തുണച്ചത്. പക്ഷേ മോത്തിലാലിന് കൊടുത്ത വാക്കിന്റെ ബലത്തില്‍ ഗാന്ധിജിയുടെ പിന്തുണ ജവഹര്‍ലാല്‍ നെഹ്‌റുവിനായിരുന്നു. അങ്ങനെയാണ് ജവഹര്‍ലാല്‍ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാവുന്നത്.
തന്റെ കുടുംബവാഴ്ച തുടരുന്നതില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനും താല്‍പര്യമുണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി നിയോഗിക്കുന്നത് അങ്ങനെയാണ്. പ്രവര്‍ത്തകസമിതിയില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നപ്പോള്‍ ഇന്ദിരാഗാന്ധിക്ക് ആരോഗ്യപ്രശ്‌നമുണ്ടല്ലോ എന്ന് പണ്ഡിറ്റ് ജി. ബി. പന്ത് പറഞ്ഞപ്പോള്‍
ഇന്ദിരയ്ക്ക് ഒരു കുഴപ്പവുമില്ലെന്ന് നെഹ്‌റു ഇടക്കുകയറി പറഞ്ഞ് മകളുടെ വഴി ഒരുക്കിയെന്ന് പത്രപ്രവര്‍ത്തകന്‍ ദുര്‍ഗാദാസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആ സംഭാഷണത്തിലൂടെ നെഹ്‌റുവിന്റെ ഇംഗിതം എല്ലാവര്‍ക്കും മനസിലായി പിന്നീട് അനുയായികള്‍ അതിനനുസരിച്ച് ചരട് വലിച്ചു.
അടിയന്തരാവസ്ഥക്കുശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോള്‍ സഞ്ജയ് ഗാന്ധിയെ പിന്തുര്‍ച്ചാവകാശിയാക്കുമെന്ന് ഉറപ്പായിരുന്നു. അടിയന്തരാവസ്ഥയില്‍തന്നെ സര്‍വാധിപതിയായ ഇന്ദിരാഗാന്ധി ഇതിന് തയ്യാറെടുത്തു. അന്ന് ഇന്ദിരാഗാന്ധിയുടെ ഇരുപതിന പരിപാടിക്കൊപ്പം സഞ്ജയ്ഗാന്ധിയുടെ അഞ്ചിന പരിപാടിയും കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിച്ചിരുന്നു. അവിടെ ദുരന്തം വില്ലനായി
നിര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ രാജീവ്ഗാന്ധിക്ക് അധികാരം കൈമാറിക്കിട്ടി. ഇന്ദിരാഗാന്ധിയുടെ വിശ്വസ്ത ദാസനായിരുന്ന രാഷ്ട്രപതി സെയില്‍സിങ് പ്രധാനമന്ത്രിയായി രാജീവ്ഗാന്ധിയെ സത്യപ്രതിജ്ഞ ചെയ്യിക്കുകയായിരുന്നു. കീഴ്വഴക്കമനുസരിച്ച് പ്രണബ്കുമാര്‍ മുഖര്‍ജി ഇടക്കാല പ്രധാനമന്ത്രിയാവേണ്ടതായിരുന്നു. പക്ഷേ കുടുംബവാഴ്ച അംഗീകരിച്ചുകഴിഞ്ഞിരുന്ന കോണ്‍ഗ്രസുകാര്‍ രാജീവ്ഗാന്ധിയെ പ്രധാനമന്ത്രിയാക്കുന്നതിനെ അനുകൂലിച്ചു.
രാജീവിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ എന്ന പദവികൊണ്ടുമാത്രം സോണിയ പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്നു. ആ സമയം അവര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമുണ്ടോ എന്ന് സംശയം. അതു കഴിഞ്ഞ് വന്ന തീരുമാനങ്ങള്‍ കൂടി പരിശോധിക്കണം സ്തുതി പാഠകര്‍ പിന്നെയും കുടുബ വാഴ്ച്ചയ്ക്ക് കുട പിടിക്കുകയായിരുന്നു. മന്‍മോഹന്‍ സിങ്ങിന് പകരം പ്രണബ് മുഖര്‍ജ് പ്രധാന മന്ത്രി പദത്തില്‍ എത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ ദുരവസ്ഥ കോണ്‍ഗ്രസിന് ഉണ്ടാകുമായിരുന്നോ. കോണ്‍ഗ്രസുകാര്‍ തന്നെ ചിന്തിക്കേണ്ട കാര്യമാണ്. ഒരു സംശയവും വേണ്ട രാഹുലിന്റെ കൂടെ പ്രിയങ്കയെക്കൂടി കോണ്‍ഗ്രസിലെ സ്തുതി പാഠകര്‍ എത്തിക്കും ,
ഒരു പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഇത്രയും ്കുടുബ ചരിത്രമുണ്ടെങ്കില്‍ , സി പി എം നേതാക്കളുടെ പ്രയോഗം അതിരുകടന്നതാണോ. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ വരെ കുടുബ വാഴ്ച്ച വരുമ്പോള്‍ ഇല്ലാതാകുന്നത് കോണ്‍ഗ്രസ് അല്ലേ
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....