അങ്ങനെ ഗുജറാത്തിന്റെയും ഹിമാചല്‍പ്രദേശിന്റെയും കാര്യത്തില്‍ ഒരു തീരുമാനമായി.എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചതു പോലെ ഇരു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തി.ഇരുപത്തി രണ്ട് വര്‍ഷത്തെ ഭരണത്തുടര്‍ച്ചയ്ക്ക് വേണ്ടി പോരാട്ടം നടത്തിയ ബിജെപി ഗുജറാത്തില്‍ കഷ്ടിച്ചു കടന്നു കൂടിയിരിക്കുന്നു
.
ഹിമാചലിലാകട്ടെ ഭരണവിരുദ്ധ തരംഗത്തില്‍ കോണ്‍ഗ്രസിന് കാലിടറി.പക്ഷെ ഇതൊന്നുമല്ല പ്രധാന വിഷയം ,ഗുജറാത്തില്‍ ബിജെപി യ്‌ക്കെതിരെ ശക്തമായ മല്‍സരം കോണ്‍ഗ്രസ് കാഴ്ചവെച്ചിട്ടും പട്ടേല്‍ സമര നേതാവിന് ഇരിക്കപ്പൊറുതിയില്ല.
വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേടുണ്ടാക്കിയാണ് ഭരണത്തുടര്‍ച്ച കാവി പാര്‍ട്ടി നിലനിര്‍ത്തിയതെന്ന ശക്തമായ ആരോപണം ആവര്‍ത്തിച്ച് ഹാര്‍ദിക് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.ബിജെപി ശക്തമായ നേട്ടമുണ്ടാക്കിയ സൂറത്ത്,രാജ്‌ഘോട്,അഹമ്മദാബാദ് മേഖലകളില്‍ വോട്ടിംഗ് മെഷിനില്‍ കള്ളക്കളി നടത്തിയിരുന്നില്ലെങ്കില്‍ ബിജെപി അധികാരത്തിലെത്തില്ലായിരുന്നു എന്നാണ് ഹാര്‍ദിക് പറഞ്ഞത്
തിരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസും ഇതേ ആരോപണവുമായി രംഗത്തെത്തിയിരുന്നു.എന്നാല്‍ ഭരണം പിടിച്ചടക്കാനായില്ലൈങ്കിലും വലിയൊരിടവേളയ്ക്കു ശേഷം ബിജെപിയ്‌ക്കെതിരെ കടുത്ത വെല്ലുവിളി ഉയര്‍ത്താനായതിന്റെ സന്തോഷത്തില്‍ വോട്ടിംഗ് യന്ത്രത്തിലെ തിരിമറി വിഷയമൊന്നും ഫലം വന്ന ശേഷം കോണ്‍ഗ്രസ് ഉന്നയിച്ചില്ല
പക്ഷെ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയെങ്കിലും ബിജെപിയോട് ഇഞ്ചോടിഞ്ച മല്‍സരം കാഴ്ചവെയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞല്ലോ എന്ന ചോദ്യത്തിനു ഹാര്‍ദ്ദിക്കിന് മറുപടിയുണ്ട്.തിരിമറി നടന്നത് ആര്‍ക്കും ബോധ്യപ്പെടരുതെന്നും അതിനാലാണ് കോണ്‍ഗ്രസിനെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താന്‍ കളിക്കളം വിട്ടുകൊടുത്തതെന്നുമാണ് പട്ടേല്‍ ആരോപിക്കുന്നത്.തിരിമറി നടത്താന്‍ നൂറിലധികം സാങ്കേതികവിദഗ്ധരെ വാടകയ്‌ക്കെടുത്തിരുന്നത്രേ.കഴിഞ്ഞ ദിവസം തിരിമറി നടത്തിയേക്കാമെന്ന് മാത്രം ആരോപണം ഉന്നയിച്ച ഹാര്‍ദിക് തിരിമറി നടത്തിയെന്ന ആരോപണത്തില്‍ ഉറച്ചാണ് ഇന്ന് മാധ്യമങ്ങളെ കണ്ടത്
എന്താല്ലേ,മനുഷ്യശരീരത്തില്‍ കൃത്യമം പിന്നല്ലേ വെറും മെഷീന്‍ എന്നാണ് ഹാര്‍ദ്ദിക്കിന്റെ ചോദ്യം.പട്ടേല്‍ സമുദായങ്ങള്‍ കൂട്ടത്തോടെ താമസിക്കുന്ന മേഖലകളിലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന ആദിവാസി ദളിത് മേഖലകളിലും വോട്ടിംഗ് യന്ത്രം കേടാക്കിയെന്നാണ് പട്ടേല്‍ ആരോപിക്കുന്നത് എന്നാല്‍ വോട്ടിംഗ് മെഷീനില്‍ കള്ളക്കളി നടക്കില്ലെന്ന നിലപാടുമായി മുഖ്യതിരഞ്ഞൈടുപ്പ് കമ്മീഷന്‍ രംഗത്തെത്തി.അത്തരം വാദങ്ങളൊക്കെ തെറ്റാണെന്ന വ്യഖ്യാനവുമായാണ് കമ്മീഷന്‍ ഏകെ ജ്യോതി മാധ്യമങ്ങളെ കണ്ടത്.
എന്നാല്‍ തിരിമറി നടത്തിയപ്പോള്‍ കുറച്ച് കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ബിജെപിയ്ക്ക് മികച്ച കിട്ടിയേനെയെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. മാത്രമല്ല നരേന്ദ്രമോദി അദ്ദേഹത്തിന്റെ സ്വന്തം തട്ടകമായ വട്‌നഗറില്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നുഎങ്ങനെയെങ്കിലും അവിടുത്തെ സിറ്റിംഗ് എംഎല്‍എ ആയ നാരായണ്‍പട്ടേലിനെ ജയിപ്പിക്കാമായിരുന്നല്ലോ.സ്വന്തം തട്ടകത്തില്‍ തിരിമറി നടത്താത്ത മെഷീന്‍ നല്‍കി തിരിമറി നടത്തിയ മെഷീനും നല്‍കി,നാരായണ പട്ടേലിനെ ജയിപ്പിക്കാതിരുന്നത് മോശമായി പോയി. ഗുജറാത്തില്‍ ഭരണവിരുദ്ധ തരംഗം നിലനില്‍ക്കുകയും പട്ടേല്‍ സമുദായം കൂട്ടത്തോടെ ബിജെപിയെ കാലുവാരുകയും ചെയ്തത് ഹാര്‍ദിക് പട്ടേല്‍ മറക്കരുത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....