കര്‍ണാടകയില്‍ പാറമട ബിസിനസില്‍ പങ്കാളിത്തം വാഗ്‌ദാനം ചെയ്‌ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എയ്‌ക്കെതിരേ കേസെടുത്തു. അബുദാബിയിലെ എണ്ണക്കമ്പനിയില്‍ എന്‍ജിനീയറായ മലപ്പുറം പട്ടര്‍ക്കടവ് നടുത്തൊടി സലീമാണു പരാതിക്കാരന്‍. മംഗലാപുരം ബല്‍ത്തങ്ങാടി തണ്ണീര്‍പന്തല്‍ പഞ്ചായത്തില്‍ മലോടത്ത്‌കരായയിലെ കെ.ഇ. സ്‌റ്റോണ്‍ ക്രഷര്‍ വിലയ്‌ക്കു വാങ്ങിയെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്.
സ്‌ഥാപനം വന്‍ലാഭത്തിലാണെന്നു വിശ്വസിപ്പിച്ചു. പത്തു ശതമാനം ഓഹരിയും ഓരോ മാസവും 50,000 രൂപ ലാഭവിഹിതവും വാഗ്‌ദാനം ചെയ്‌തു. ക്രഷര്‍ കാണാന്‍ ക്ഷണിക്കുകയും ചെയ്‌തു. 2011 ഡിസംബര്‍ 30-ന് മഞ്ചേരിയില്‍ അന്‍വറിന്റെ ഓഫീസായ പി.വി.ആറില്‍വച്ച് 30 ലക്ഷം രൂപ കൈമാറി. അഞ്ചു ലക്ഷം രൂപ വീതമുള്ള രണ്ടു ചെക്കുകളും നല്‍കി. 2012 ഫെബ്രുവരി 17-ന് കരാര്‍ തയാറാക്കിയപ്പോള്‍ 10 ലക്ഷം രൂപ കൂടി നല്‍കി.
വാഗ്‌ദാനം ചെയ്‌തിരുന്ന ലാഭവിഹിതം കിട്ടാതിരുന്നതോടെ മംഗലാപുരത്തെ ക്രഷറില്‍ ചെന്നപ്പോള്‍ അന്‍വര്‍ എന്നൊരാളെ അറിയില്ലെന്നായിരുന്നു മറുപടിയെന്ന് സലീമിന്റെ പരാതിയില്‍ പറയുന്നു. നവംബര്‍ 22-ന് മഞ്ചേരി പോലീസില്‍ പരാതി നല്‍കി. കേസെടുക്കാന്‍ പോലീസ് വിസമ്മതിച്ചതിനെത്തുടര്‍ന്നാണ് തെളിവുസഹിതം മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശാനുസരണം മഞ്ചേരി പോലീസ് ഇന്നലെ വഞ്ചനക്കുറ്റത്തിനു കേസ് രജിസ്‌റ്റര്‍ ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....