കോട്ടയം:കേരളാ കോണ്‍ഗ്രസ്(എം) മഹാസമ്മേളനത്തിന് അരങ്ങൊഴിഞ്ഞെങ്കിലും സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല.സമ്മേളനത്തെ ചുറ്റിപ്പറ്റിയുള്ള വെല്ലുവിളികള്‍ ഇപ്പോഴും തുടരുകയാണ്. മഹാസമ്മേളനത്തില്‍ പതിനയ്യായിരത്തലധികം പേര്‍ പങ്കെടുത്താല്‍ പട്ടിയ്ക്കു കൊടുക്കുന്ന ചോറ് താന്‍ തിന്നുകൊള്ളാമെന്ന് പിസി ജോര്‍ജ്ജ് വെല്ലുവിളിച്ചിരുന്നു.കെഎം ജോര്‍ജ്ജ് അനുസ്മരണ ചടങ്ങിലാണ് ജനപക്ഷം പാര്‍ട്ടിയുടെ ചെയര്‍മാന്‍ കൂടിയായ ജോര്‍ജ്ജ് മാണി കോണ്‍ഗ്രസുകാരേ വെല്ലുവിളിച്ചത്
തുടര്‍ന്ന് കോട്ടയത്ത് നടന്ന മഹാസമ്മേളനത്തില്‍ പാര്‍ട്ടി ജനലക്ഷങ്ങളെ പങ്കെടുപ്പിച്ചിരുന്നു.അതിനുശേഷം കഴിഞ്ഞദിവസമാണ് പി സി ജോര്‍ജ്ജിന്റെ വെല്ലുവിളിയ്ക്കു മറുപടിയായി ലാബ്രഡോര്‍ ഇനത്തില്‍ പെട്ട പട്ടിയുമായി നഗരപ്രദക്ഷിണം നടത്തി യൂത്ത്ഫ്രംണ്ട് എം പ്രവര്‍ത്തകര്‍ തിരിച്ചു വെല്ലുവിളിച്ചത്. പിസി ജോര്‍ജ്ജിന് ചോറു നല്‍കുന്നു എന്ന ബാനറും പ്രകടനത്തിനു മുന്നില്‍ പിടിച്ചിരുന്നു.കോട്ടയം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു മുന്നിലെത്തിയപ്പോള്‍ പട്ടിയ്ക്കു ചോറും കോഴിക്കറിയും കൊടുത്തു.തുടര്‍ന്ന് 15000 പേരേ പങ്കെടുപ്പിച്ച് ജനപക്ഷം പിസി ജോര്‍ജ്ജ് കോട്ടയം നഗരത്തില്‍ സമ്മേളനം നടത്തിയാല്‍ ജോര്‍ജ്ജിന്റെ പൂര്‍ണകായ പ്രതിമസ്ഥാപിച്ച് പൂര്‍ണകായ പ്രതിമ സ്ഥാപിച്ച് പാലഭിഷേകം നടത്താമെന്ന് യൂത്ത്ഫ്രണ്ടുകാര്‍ വെല്ലുവിളിച്ചു
സമ്മേളന ശേഷം മാണിയുടെ ലക്ഷ്യങ്ങള്‍ പാളിയെന്നും അദ്ദേഹം അപമാനിതനായെന്നും ജോര്‍ജ്ജിന്റെ പാര്‍ട്ടിയുടെ യൂത്തിന്റെ പ്രവര്‍ത്തകര്‍ ആരോപിച്ചു.സമ്മേളനത്തില്‍ ബംഗാളികളടക്കം പതിനായിത്തില്‍ താഴെ മാത്രം ആളുകളെ പങ്കെടുത്തിട്ടുള്ളുവെന്നും പരിഹാസവും അവര്‍ ഉന്നയിച്ചിരുന്നു.
എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആളുകള്‍ക്ക് പണമൊഴുക്കുകയായിരുന്നെന്നുമുള്ള ആരോപണങ്ങള്‍ ജില്ലയില്‍ കരക്കമ്പിയായി പ്രചരിക്കുന്നുണ്ട്.മൂന്നുദിവസം ഓട്ടോറിക്ഷയില്‍ കൊടികെട്ടിയാല്‍ 1500 രൂപ വരെ ന്ല്‍കിയെന്നും മറ്റുമുള്ള ആരോപണങ്ങളും ശക്തമാണ്
സമ്മേളനത്തിനു മുന്‍പും പിന്‍പും മാണിയ്ക്കും മകനുമെതിരെ ആരോപണയുദ്ധമാണ് നടക്കുന്നത്.സമ്മേളനത്തില്‍ പാര്‍ട്ടിയുടെ മുന്നണി പ്രവേശനവും മകന്റെ ചെയര്‍മാന്‍ പദവിയും പ്രഖ്യാപിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ഒന്നുമുണ്ടായില്ല.മാത്രമല്ല മാണി ഇടത്തേയ്ക്കു ചാടിയാല്‍ ഒരു വിഭാഗം വിട്ടു പോകുമെന്ന ഭീഷണിയും ശക്തമായി ഉണ്ടായിരുന്നു.അതുകൂടാതെ മാണി കോണ്‍ഗ്രസില്‍ നിന്നു പുറം ചാടി വന്നാല്‍ പിസി ജോര്‍ജ്ജ് വിഭാഗത്തെ സ്വീകരിക്കാമെന്ന് സിപിഎമ്മിന്റെ രഹസ്യപ്രഖ്യാപനവും പാര്‍ട്ടിയ്ക്കു തിരിച്ചടിയായി.ഇതിനിടയിലാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് പിസി ജോര്‍ജ്ജിന്റെ ശ്വാനപ്രഖ്യാപനം വന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....