ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഇടതു - വലതു മുന്നണികളെ കൂടാതെ ബിജെപിയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. ജനപിന്തുണയില്‍ ഇടിവ് വന്നിട്ടില്ലെന്ന് സിപിഎമ്മിന് തെളിയിക്കേണ്ടി വരുമ്പോള്‍ കൈവിട്ട് പോയ സീറ്റ് തിരിച്ച് പിടിക്കുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായിരുന്ന സാധ്യത ഇത്തവണ വിജയമാക്കി തീര്‍ക്കുകയെന്ന ഏക ലക്ഷ്യമാണ് ബിജെപിക്കുള്ളത്.
എംഎൽഎയായ കെകെ രാമചന്ദ്രൻ നായരുടെ നിര്യാണത്തെ തുടർന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. ആറ് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തേണ്ടതിനാല്‍ സ്ഥാനാർത്ഥിയെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുന്നണികളില്‍ സജീവമായി.
വിജയം ആവര്‍ത്തിച്ചു സീറ്റ് നിലനിർത്തേണ്ട അവസ്ഥയാണ് സിപിഎമ്മിനുള്ളത്. സർക്കാരിന്റെ വിലയിരുത്തലാകും ഈ ഉപതെരഞ്ഞെടുപ്പ് എന്നതിനാല്‍ ജനസമ്മതിയുള്ള ഒരു സ്വതന്ത്ര സ്ഥാനാർഥിയെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഈ ലിസ്‌റ്റില്‍ മുന്‍ പന്തിയിലുള്ള വ്യക്തി സിനിമാ നടി മഞ്ജു വാര്യരാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.
പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് മഞ്ജു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും അവരുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സംസാരിച്ചെന്നും, സ്ഥനാര്‍ഥിത്വം സംബന്ധിച്ച് സൂചനകള്‍ നല്‍കിയെന്നുമാണ് വിവരം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....