അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേര്‍ അറസ്‌റ്റില്‍. മുക്കാലി പാക്കുളത്തെ വ്യാപാരി കെ ഹുസൈൻ, സംഘത്തിലുണ്ടായിരുന്ന പിപി കരീം എന്നിവരുടെ അറസ്‌റ്റ് രേഖപ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
അഞ്ച് പേരെ തൃശൂർ ഐജി എംആർ അജിത് കുമാറിന്റെ മേൽനോട്ടത്തില്‍ ചോദ്യം ചെയ്യുകയാണ്. മധുവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തില്‍ മൊത്തം 15 പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.സംഭവം പ്രത്യേകസംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ദൃശ്യങ്ങൾ പരിശോധിച്ച് എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും ജനങ്ങൾ നിയമം കൈയിലെടുക്കരു ഡിജിപി കൂട്ടിച്ചേർത്തു. മധുവിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ പാലക്കാട് ജില്ലാ കളക്ടറോടും എസ്പിയോടും കമ്മീഷൻ വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. അട്ടപ്പാടി കടുകമണ്ണ ഊരിൽ മല്ലന്റെ മകൻ മധുവാണ് (27) വ്യാഴാഴ്ച ഉച്ചയോടെ മരിച്ചത്.
കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തുമെന്നും മന്ത്രി എ കെ ബാലന്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. പ്രദേശത്തെ ഡ്രൈവര്‍മാരാണ് ചെയ്തതെന്നും മാതാവ് മല്ലി ആരോപിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....