News Beyond Headlines

27 Monday
April

കലിച്ച് ഷോണ്‍ ; തണുപ്പിക്കാന്‍ കേരള കോൺഗ്രസ് (എം)

ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ പുസ്തകത്തിലെ പരാമര്‍ശത്തിനെതിരെ പിസി ജോർജ് എംഎൽഎയുടെ മകൻ ഷോൺ ജോർജ് നിയമനടപടികളുമായി മുന്നോട്ട് പോകുന്നതിനിടെ വിഷയം തണുപ്പിക്കാന്‍ കേരള കോൺഗ്രസ് (എം) ശ്രമം ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്.
ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലൂടെ നിഷ നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് നാണക്കേടാകുന്ന സാഹചര്യത്തിലാണ് മാണി ഗ്രൂപ്പിലെ ചില ഉന്നതര്‍ വിവാദങ്ങള്‍ തണുപ്പിക്കാന്‍ ശ്രമിക്കുന്നത്. ഇരു വിഭാഗവുമായി അടുത്ത ബന്ധമുള്ള ഒരു അധ്യാപകന്‍ വഴിയാണ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നത്.
നിഷയുടെ വെളിപ്പെടുത്തലില്‍ വിവാദങ്ങളുമായി മുന്നോട്ടു പോകരുതെന്നും ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കാമെന്നും ചൂണ്ടിക്കാട്ടി മാണി വിഭാഗത്തിലെ ചില നേതാക്കള്‍ ഷോണിനെ കണ്ടു. എന്നാല്‍, താന്‍ പിന്നോട്ടില്ലെന്നും നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഷോണ്‍ ഇവരോട് വ്യക്തമാക്കിയതായും കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
ആരോപണത്തിന്റെ മുൾമുനയില്‍ തന്നെ നിര്‍ത്തുകയും കേസ് നടപടികള്‍ ആരംഭിക്കുകയും ചെയ്‌ത പശ്ചാത്തലത്തില്‍ വിവാദങ്ങള്‍ സ്വയം അവസാനിപ്പിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നാണ് ഷോണ്‍ വ്യക്തമാക്കുന്നത്. പുതിയ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കാനൊരുങ്ങുന്ന ഷോണ്‍ നാളെ തന്നെ അഭിഭാഷൻ മുഖേന കോടതിയിൽ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്യും.
ഒരു സ്ത്രീക്ക് നേരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാൽ പൊലീസ് സ്വമേധയാ കേസെടുക്കുകയും കാര്യത്തിൽ വ്യക്തത വരുത്തുകയും വേണമെന്നാണ് നിയമം. ഈ കേസിൽ ഇരതന്നെ സംഭവം വെളുപ്പെടുത്തിയിട്ടും ഇവരുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പൊലീസ് തയ്യാറാകാത്തതിനെതിരെയാണ് ഷോൺ ഡിജിപിക്ക് പരാതി നൽകുന്നത്. നിഷയ്‌ക്കെതിരെ ജില്ലാ പൊലീസ് മേധാവിക്കടക്കം ഷോണ്‍ നല്‍കിയ പരാതി പൊലീസ് തള്ളിയിരുന്നു. പരാതിയില്‍ പറയുന്ന വകുപ്പുകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്നും ഷോണിന് കോടതിയെ സമീപിക്കാമെന്നും ഈരാറ്റുപേട്ട പൊലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു.
ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് നിഷയുടെ വെളിപ്പെടുത്തല്‍. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിനില്‍ വച്ച് കയറിപ്പിടിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കോട്ടയത്തുള്ള വിവാദ നേതാവിന്റെ മകനാണെന്നും ഇയാള്‍ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ പോകുന്ന വഴിക്കാണ് തന്നെ അപമാനിക്കാന്‍ ശ്രമിച്ചതെന്നും നിഷ വെളിപ്പെടുത്തിയിരുന്നു.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....