News Beyond Headlines

23 Saturday
May

ദിലീപിന്റെ കമ്മാരസംഭവം തകര്‍ക്കാന്‍ ശ്രമം?

ദിലീപ് ചിത്രം കമ്മാരസംഭവം റിലീസിനൊരുങ്ങുകയാണ്. കമ്മാരസംഭവം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കുരുട്ടുബുദ്ധിയാണെന്നത് പറയാതെ വയ്യ. പുതിയ സിനിമകളില്‍ ഇറങ്ങുമ്പോള്‍ ഡീഗ്രേഡ് ചെയ്ത് അതിനെ തകര്‍ക്കണമെന്ന് പറയുന്നവര്‍ (ഫാന്‍സ്) ഉണ്ട്.
അത്തരത്തില്‍ ദിലീപ് ഫാന്‍സിന്റെ പേരില്‍ മമ്മൂട്ടിയുടെ പരോള്‍, പ്രിഥ്വിരാജിന്റെ മൈ സ്റ്റോറി എന്നീ ചിത്രങ്ങള്‍ തകര്‍ക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ചാറ്റിന്റെ സ്ക്രീന്‍ ഷോട്ട് പുറത്തുവന്നിരിക്കുകയാണ്. എന്നാൽ ഈ സംഭവുമായി തങ്ങൾക്ക് യാതൊരുബന്ധവുമില്ലെന്നും ദിലീപെന്ന വ്യക്തിയെ തകർക്കാൻ ശ്രമിക്കുന്നവരുടെ പുതിയ തന്ത്രമാണിതെന്നും ദിലീപ് ഓൺലൈന്‍ വെളിപ്പെടുത്തി.
ദിലീപ് ഓൺലൈന്റെ കുറിപ്പ് വായിക്കാം:
ദിലീപ്‌ എന്ന നടനും വ്യക്തിക്കുമെതിരെ, സിനിമയിലും സാമൂഹ്യമാധ്യമങ്ങളിലും അദ്ദേഹത്തെ തകർക്കാൻ ശ്രമിക്കുന്നവർ അഴിഞ്ഞാടുകയാണ്. വ്യാജ അക്കൗണ്ടുകൾ വഴി ഫെയ്സ്‌ബുക്കിലും വാട്ട്സാപ്പ്‌ ഗ്രൂപ്പുകളിലും സമീപ ദിവസങ്ങളിലായി പ്രചരിക്കുന്ന ഇതോടൊപ്പമുള്ള സ്ക്രീൻ ഷോട്ടുകളുടേയും ലക്ഷ്യം ദിലീപാണെന്ന് അരിഭക്ഷണം കഴിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. പ്രേക്ഷകരും ദൈവവും അദ്ദേഹത്തോടൊപ്പമുള്ളപ്പോൾ ഇത്തരം വ്യാജനായാട്ടുകൾ വിലപ്പോവില്ലെന്ന് ഇത്‌ പടച്ചുവിട്ട എല്ലാ നല്ല അവന്മാരോടും പറയട്ടെ.
സ്വന്തം സിനിമ വിജയിക്കണമെങ്കിൽ ഒരൊറ്റ വഴിയേ ഉള്ളൂ സ്വന്തം സിനിമ നല്ലതാവണം അല്ലാതെ അസൂയയും കുശുമ്പും നെറികെട്ട മാർക്കറ്റിങ്ങും കൊണ്ട്‌ ഇവിടെ ഒരു സിനിമയും വിജയിച്ചീട്ടില്ല. കൊതിക്കെറുവുള്ളവരോട്‌ ഒരു പഴംചൊല്ല് പറയാം, നെല്ല് പത്തായത്തിലുണ്ടെങ്കിൽ എലി വയനാട്ടിൽ നിന്നുംവരും.
NB - ദിലീപിന്റെ കമ്മാര സംഭവം റിലീസിനു തയ്യാറായതിനാൽ ഇത്‌ പോലെ നാണംകെട്ട പലതും ഇനിയും വരും എന്നും അതിനുപിന്നിൽ സിനിമയിലെ ചില ഉന്നതർ ഉണ്ടാവുമെന്നും അറിയിച്ചു കൊള്ളുന്നു. അതേസമയം, ഇത്തരം കളികള്‍ കളിക്കുന്നത് പ്രിഥ്വിരാജ് ഫാന്‍സ് ആണെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇത്തരത്തില്‍ വൈറലാകുന്ന ചില പോസ്റ്റുകള്‍ വായിക്കാം.
മമ്മൂക്ക ഫാൻസിനോട്:
കഴിഞ്ഞ 25 വർഷത്തിലധികമായി ജനപ്രിയ നായകൻ ദിലീപ് മലയാള ഇൻഡ്രസ്റ്ററിയിൽ നിലകൊള്ളുന്നു. ഇന്ന് വരെ ഏട്ടൻ ഫാൻസ് മമ്മുക്കയേയോ ലാലേട്ടെനേയോ ... മോശമായ രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചിട്ടില്ല. ശ്രമിക്കുകയും ഇല്ല. കാരണം ദിലീപേട്ടനേയും ഫാൻസിനേയും നില നിർത്തുന്നതിൽ വലിയൊരു പങ്ക് ഇക്കാ ഫാൻസിനും ലാലേട്ടൻ ഫാൻസിനും ഉണ്ട്. ആയതിനാൽ നിങ്ങൾ തരുന്ന സപ്പോർട്ട് വളരെ വലുതാണ്.
കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാ ഫാൻസിനേയും ദിലീപേട്ടൻ ഫാൻസിനേയും തമ്മിലടിപ്പിക്കാൻ വേണ്ടി പ്രിത്വിവിരാജ് ഫാൻസ്കാർ ഒരു സൈക്കോളജിക് മൂവ് നടത്തിയിരുന്നു. അവരുടെ ഗ്രൂപ്പ് name അവർ തന്നെ മാറ്റി മമ്മുക്ക യെ കുറ്റപ്പെടുത്തുന്ന രീതിയിലായിരുന്നു ഇത്. ഇതിൽ ദിലീപേട്ടന്റെ ഫാൻസിന് യാതൊരു വിധ ബന്ധവുമില്ല.
പ്രിത്വിരാജിന്റെ my story എന്ന ചിത്രം മമ്മൂക്ക ഫാൻസ് Degrade ചെയ്യുമെന്ന് മനസ്സിലാക്കിയ രാജുവിന്റെ ഫാൻസ് ദിലീപേട്ടന്റെ കമ്മാരസംഭവത്തിന് പണി തരാൻ നോക്കിയതായിരുന്നു... ദിലീപേട്ടൻ ഫാൻസ് എന്നും മമ്മുക്കയോടൊപ്പമാണ്. കമ്മാര സംഭവം ഇല്ലാതാക്കാൻ രാജുവേട്ടന്റെ ഫാൻസ് വല്ലാതെ കഷ്ടപ്പെടുന്നു. ദിലീപേട്ടനേയും ഫാൻസിനേയും നിങ്ങൾക്ക് പൂർണ്ണമായും വിശ്വസിക്കാം.
ദിലീപ് ഫാനായ റിയാസ് ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്:
വീണ്ടും.... !!!!!
ഹിജഡകൾ പണി തുടങ്ങി....
കേരളത്തിൽ കഴിഞ്ഞ 17 വർഷത്തോളമായി ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി പ്രവത്തിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് ആൾ കേരളാ ദിലീപ് ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ... ഇന്ന് വരെ ഒരു ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല ചെയ്യുകയുമില്ല...!
ഫാൻസ്‌ പ്രവർത്തനങ്ങളുമായി തീയേറ്ററുകളിൽ ഇന്നുവരെ മറ്റു താരങ്ങളെയോ താരങ്ങളുടെ സിനിമകളെയോ കൂവി തോല്പിക്കാനോ പോസ്റ്ററുകൾ, ഫ്ലെക്സുകൾ കീറുവാനോ ശ്രെമിച്ചിട്ടില്ല ആ രീതിയിൽ ഉള്ള സംസ്കാരം വളർത്താനും ശ്രെമിച്ചിട്ടില്ല..
ഈ അടുത്ത ദിവസങ്ങളിൽ ദിലീപ് ഫാൻസ്‌ വാട്സാപ്പ് ഗ്രുപ്പ് എന്ന പേരിൽ വാട്സാപ്പ് ഗ്രുപ്പ് ഉണ്ടാക്കി അതിൽ മറ്റുള്ള നടന്മാരെയും അവരുടെ സിനിമകളെയും കുറിച്ച് മോശമായിട്ടുള്ള ചർച്ചകൾ നടത്തുകയും അതിന്റെയൊക്കെ സ്ക്രീൻ ഷോട്ട് എടുത്തു സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും അതു വഴി ദിലീപേട്ടനെയും ദിലീപ് ഫാൻസിനെയും മോശമായി പൊതു സമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കുക അതാണ് ഈ ആണും പെണ്ണും കെട്ടവന്മാരുടെ തന്ത്രം..... ?
ഈ ഹിജഡകളുടെ പ്രധാന ലക്ഷ്യം ദിലീപേട്ടനും, കമ്മാരസംഭവം എന്ന ചിത്രവുമാണ് ഈ നെറികെട്ട പരിപാടി തുടങ്ങിയിട്ട് നാളേറെയായി ദിലീപേട്ടന്റെ പുതിയ ചിത്രം റിലീസ് ആകുന്ന സമയത്താണ് ഇതു മുർതന്യാവസ്ഥയിൽ എത്തുന്നത് ഇപ്പോൾ അവർക്ക് അവരുടെ സ്ഥിരം വാർത്ത എന്തായാലും പൊക്കിക്കൊണ്ട് വരാൻ കഴിയില്ല അപ്പോൾ ഇതുപോലുള്ള പലവർത്തകളും ഇനിയും പ്രതീക്ഷിക്കാം....
ദിലീപ് എന്ന ജനപ്രിയ നായകന്റെ ജനപ്രിയത കുറയ്ക്കാൻ ഇതുപോലുള്ള വാർത്തകൾ ഉണ്ടാക്കിയാൽ കുറയില്ലായെന്നു നിനക്കൊന്നും ഇതുവരെ മനസിലായില്ലേ .. ? നീയൊക്കെ എത്രത്തോളം ഇടിച്ചു താഴ്ത്താൻ നോക്കുമോ അതിന്റെ ഇരട്ടിയുടെ ഇരട്ടി ജനപ്രിയതയുടെ തിരിച്ചു വന്ന ചരിത്രമേ മലയാളികളുടെ സ്വന്തം ജനപ്രിയ നായകനുള്ളൂ....

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....