താനൂര്‍: ഹര്‍ത്താലിന്റെ മറവില്‍ താനൂരില്‍ വ്യാപക അക്രമം. നാല് KSRTC ബസ്സുകളും പത്തോളം കടകളും ഹര്‍ത്താല്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. പ്രദേശത്ത് ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് ഹര്‍ത്താല്‍ അനുകൂലികള്‍ താനൂരിന്റെ വിവിധ ഭാഗങ്ങളിലായി ബസ്സ് തടഞ്ഞ് അക്രമണം അഴിച്ചുവിട്ടത്. ഗുരുവായൂര്‍ റൂട്ടിലോടുന്ന KSRTC ബസ്സുകളില്‍ മൂന്ന് ബസ്സുകളുടെ മുഴുവന്‍ ചില്ലുകള്‍ പൂര്‍ണമായും ഒരു ബസ്സിന്റെ ചില്ല് ഭാഗികമായും തകര്‍ക്കപ്പെട്ടു. യാത്രക്കാരെ ബസ്സില്‍ നിന്നും ഇറക്കിവിട്ട് സീറ്റുകളും ഹെഡ് ലൈറ്റും അടിച്ചു തകര്‍ത്തു. കുട്ടികളും സ്ത്രീകളുമടങ്ങുന്ന യാത്രക്കാര്‍ക്ക് വലിയ പ്രയാസം നേരിടേണ്ടി വന്നു. ഉച്ചവെയിലത്ത് ദാഹജലം പോലും കിട്ടാതെയാണ് ഇവര്‍ക്ക് തകര്‍ക്കപ്പെട്ട ബസ്സില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്ക് പോകേണ്ടി വന്നത്. അടച്ചിട്ട കടകളുടെ പൂട്ട് പൊളിച്ചാണ് കുക്കള്‍ക്കുള്ളിലെ ഫര്‍ണീച്ചറുകളും കച്ചവട സാധനങ്ങളടക്കം സകലതും അക്രമികള്‍ അടിച്ചു തകര്‍ത്തത്. K.R ബേക്കറി പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടു. ചെറിയ തീപ്പൊരി കൊണ്ട് പോലും വലിയ സ്‌ഫോടനത്തിന് സാധ്യതയുള്ള ബീച്ച് റോട്ടിലെ പടക്ക കട തകര്‍ത്ത് അതിലെ പടക്കങ്ങള്‍ ഉപയോഗിച്ചാണ് അക്രമികള്‍ പോലീസുമായി ഏറ്റുമുട്ടിയത്. ലാത്തിച്ചാര്‍ജില്‍ ഏഴോളം പോലീസുകാര്‍ക്ക് പരിക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്ലാസിക് സ്റ്റുഡിയോ, ഷറഫിയ ട്രാവല്‍സ്, രണ്ട് ലോട്ടറി കടകള്‍, വെസ്റ്റിഡോ ടെക്സ്റ്റയില്‍സ് തുടങ്ങി പത്തോളം കടകളാണ് അക്രമണത്തിന് ഇരയായത്. സംഭവസ്ഥലം താനൂര്‍ MLA വി. അബ്ദുറഹിമാന്‍, CPIM ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ.ജയന്‍, ഏരിയ സെക്രട്ടറി അബ്ദുള്‍ റസാഖ്, സമദ് താനാളൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....