തൃശ്ശൂര്‍:അവഗണനയില്‍ നിന്നും പരിഗണനയിലേയ്ക്ക്.എല്ലാക്കാലത്തും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി പൊരുതുന്ന സ്റ്റ്യുഡന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ വീണ്ടും മാതൃകയാകുന്നു. കേരള ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ഥി ഒരു മുഖ്യധാര വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ നേതൃത്വനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട നന്ദനയെയാണ് തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി എസ്എഫ്ഐ ചരിത്രം കുറിക്കുന്നത്. മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ല, മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കേണ്ടവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗക്കാര്‍' എന്ന് ആഹ്വാനം ചെയ്താണ് എസ്എഫ്ഐ നന്ദനയെ തിരഞ്ഞെടുത്തത്. എസ്എഫ്ഐ നാല്‍പ്പത്തിനാലാമത് ജില്ലാ സമ്മേളനത്തിലാണ് നന്ദന തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്നത്. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശിയാണ് നന്ദന. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും എസ്എഫ്ഐയുടെ ആദ്യ മെമ്ബര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥിയാണ് നന്ദന. എസ്എഫ്‌ഐ കേരളാ ഫേസ്ബുക് പേജില്‍ നന്ദനയുടെ ചിത്രത്തോടൊപ്പം സന്തോഷവും പങ്കുവെച്ചിട്ടുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....