കര്‍ണാടകം:രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട എച്ച് ഡി കുമാരസാമി ഇന്ന് സഭയുടെ വിശ്വാസം തേടും.224 അംഗ നിയമസഭയില്‍ 36 അംഗങ്ങളുള്ള ജെഡിഎസ് 78 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെയും ഒരംഗം മാത്രമുള്ള ബിഎസ്പിയുടെയും ഒരംഗമുള്ള കെപിജെപിയുടെയും ഒരു സ്വതന്ത്രന്റെയും പിന്തുണയോടെയാണ് അധികാരത്തിലെത്തിയിരിക്കുന്നത്.അതായത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തിന് 117 അംഗങ്ങളാണ് നിലവില്‍ സഭയിലുള്ളത്.കേവല ഭൂരിപക്ഷത്തേക്കാള്‍ നാലു പേര്‍ കൂടുതല്‍.കോണ്‍ഗ്രസിലെ രമേശ്കുമാറാകും സ്പീക്കര്‍.
എന്നാല്‍ തെരഞ്ഞെടുപ്പിനു മുന്‍പേ ബദ്ധവൈരികളായിരുന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം എത്രനാള്‍ ഒരുമിച്ചു ഭരിക്കുമെന്നാണ് കാത്തിരിക്കേണ്ടത്.സഭയില്‍ അംഗങ്ങള്‍ കൂടുതലുള്ള കോണ്‍ഗ്രസിനുമേല്‍ അവരുടെ പകുതി മാത്രം അംഗബലമുള്ള ജെഡിഎസ് വല്യേട്ടന്‍ ചമയുമ്പോള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അതെത്രമാത്രം സഹിക്കുമെന്നാണ് കണ്ടറിയേണ്ടത്.അതായത് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പടെയുള്ളവര്‍ നിലവില്‍ സഭയിലുണ്ട്.ജെഡിഎസുമായി ചേര്‍ന്നു പോകുന്ന നയം എന്തായാലും സിദ്ധരാമയ്യയുടെ തീരുമാനമല്ല.
ഇതിനിടിയില്‍ ആദ്യം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട യെദിയൂരപ്പയും ഏറ്റവും കൂടുതല്‍ സഭയില്‍ അംഗങ്ങളുള്ള ബിജെപിയും അങ്ങനെ വെറുതെ ഇരിക്കുമെന്ന് കരുതാനാവില്ല.എന്തായാലും ഈ സഖ്യം അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ പോകുമെന്നുറപ്പിച്ച് പറയാന്‍ രാഷ്ട്രീയ നിരീക്ഷികര്‍ക്കും സാധിക്കുന്നില്ല.കാരണം തിരഞ്ഞെടുപ്പുകാലത്ത് ബദ്ധവൈരികളായിരുന്നു ജെഡിഎസും കോണ്‍ഗ്രസും
.ഇതൊന്നുമല്ല നിരുപാധിക പിന്തുണയുമായാണ് ആദ്യം ജെഡിഎസുമായി സഖ്യമുണ്ടാക്കിയപ്പോള്‍ കോണ്‍ഗ്രസ് പറഞ്ഞിരുന്നതെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ കുമാരസാമിയുടെ കാലാവധി തീരുമാനിച്ചിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി പരമേശ്വരയുടെ പ്രസ്താവന സഖ്യത്തില്‍ ഇപ്പോള്‍ തന്നെ കല്ലുകടിയുണ്ടാക്കിയിട്ടുണ്ട്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....