News Beyond Headlines

05 Friday
June

മെകുനു ആഞ്ഞടിച്ചു;ഒമാനില്‍ മൂന്നു മരണം

ഒമാന്‍:ഒമാനില്‍ വന്‍ നാശം വിതച്ച് മെകുനു ആഞ്ഞുവീശി.സ്വദേശിയായ ഒരു പെണ്‍കുട്ടിയും ഒരു ഇന്‍ഡ്യക്കാരനും ഉള്‍പ്പടെ മൂന്നുപേരുടെ ജീവന്‍ കവര്‍ന്ന മെകുനുവിന്റെ ശക്തി കുറഞ്ഞ് കാറ്റഗറി ഒന്നിലേയ്‌ക്കെത്തി.തീരത്താഞ്ഞടിച്ച കാറ്റ് മൂലം മേഖലയില്‍ കനത്തമഴയും വെള്ളപ്പൊക്കവും തുടരുകയാണ്‌
മണ്ണിടിഞ്ഞും മതിലിടിഞ്ഞും നിരവധി പേര്‍ക്ക് പരിക്കേറ്റു. ദോഫര്‍ ഗവര്‍ണറേറ്റിലും അയല്‍ പ്രദേശവും യെമന്‍ പ്രവിശ്യയുമായ അല്‍ മഹ്‌റയിലും
കനത്ത നാശമാണ് മെകുനു സൃഷ്ടിച്ചത്.
കനത്ത മഴയും കാറ്റും ശനിയാഴ്ച പകലും തുടര്‍ന്നു. ജീവകാരുണ്യ സഹായവുമായി ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ദീപകും ഐഎന്‍എസ് കൊച്ചിയും സലാലയിലേക്കു തിരിച്ചു. പേമാരിയുടെയും ശക്തമായ കാറ്റിന്റെയും അകമ്ബടിയോടെ വെള്ളിയാഴ്ച അര്‍ധരാത്രിക്കുശേഷമാണ് മെകുനു ചുഴലിക്കാറ്റ് ഒമാന്‍ തീരം തൊട്ടത്. വേഗം കുറഞ്ഞ് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള കാറ്റായി ദോഫാര്‍ ഗവര്‍ണറേറ്റിന്റെ റായ്‌സൂത്ത്, റഖിയൂത്ത് മേഖലയിലാണ് കാറ്റ് പ്രവേശിച്ചത്.
126-146 കിലോമീറ്റര്‍ വേഗത്തില്‍ എത്തിയ ചുഴലിക്കാറ്റ് ദോഫര്‍ മേഖലയില്‍ കനത്ത നാശവും ഭീതിയും വിതച്ചു. മഴ വെള്ളപൊക്കത്തിന് കാരണമായി. അര്‍ധ രാത്രി മുതല്‍ പുലര്‍ച്ചെവരെ ശക്തമായ കാറ്റ് തുടര്‍ന്നറോഡുകള്‍ ചളിയും വെള്ളവും കയറി തകര്‍ന്നു. വൈദ്യതി, ട്രാഫിക് സിഗ്നല്‍ പോസ്റ്റുകള്‍ തകര്‍ന്നു. മരങ്ങള്‍ വ്യാപകമായി കടപുഴകി വീണു. കാര്‍ഷിക മേഖലയായ സലാലയില്‍ വ്യാപകമായി കൃഷി നശിച്ചു. . അപകടത്തില്‍പെട്ട മൂന്ന പേരെ രക്ഷപ്പെടുത്തി. ഇവര്‍ സുഖം പ്രാപിച്ചു വരുന്നു. സലാല തുറമുഖത്ത് മത്സ്യ ബന്ധന ബോട്ടിലുണ്ടായിരുന്ന 260 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അടുത്ത 24 മണിക്കൂറും കരുതലോടെയിരിക്കണമെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച മുതല്‍ മൂന്നു ദിവസത്തേക്ക് അവധി നല്‍കി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....