കൊച്ചി:സ്വന്തം കാലില്‍ നിന്ന് കുടുംബത്തിന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഹനാനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.പഠനകാലത്തു തന്നെ ഹനാന്‍ സ്വന്തം ജീവിതച്ചിലവുകള്‍ക്കായി പണംകണ്ടെത്താന്‍ മീന്‍ വില്ക്കാനിറങ്ങിയതും മറ്റ് ജോലികള്‍ക്കായി സമയം കണ്ടെത്തിയതും കേരള സമൂഹത്തിന് അഭിമാനകരമാണെന്നാണ് മുഖ്യമന്ത്രി ഫേസ് ബുക്കില്‍ കുറിച്ചത്.അത്തരം ജീവിതാനുഭവങ്ങളിലൂടെ കടന്നു പോയിട്ടുള്ളവര്‍ക്കത് തിരിച്ചറിയാനാകുമെന്നും അദ്ദേഹം തന്റെ ഫേസ് ബുക്ക് കുറിപ്പില്‍ പങ്കു വെച്ചു.ഹനാന്‍ ധൈര്യപൂര്‍വ്വം ജീവിതത്തില്‍ മുന്നോട്ട് പോകാനും അദ്ദേഹം കുറിപ്പിലൂടെ ധൈര്യം പകരുന്നു. മാത്രമല്ല ഈ പെണ്‍കുട്ടിയെ സാമൂഹ്യമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടത്തിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കൂടാതെ വനിതാ കമ്മീഷന്‍ ഹനാനെ അപമാനിച്ചവര്‍ക്കെതിരെ സ്വമേധയാ കേസെടുക്കുകയും സംസ്ഥാന പൊലീസ് മേധാവിയോട് റിപ്പോര്‍ട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.സിനിമയുടെ പ്രമോഷന് വേണ്ടിയാണ് ഹനാന്‍ മീന്‍ വില്പന നടത്തിയതെന്നും അത് വാര്‍ത്തയാക്കിയതെന്നും ഒരു കൂട്ടര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു.എന്നാല്‍ ആ പെണ്‍കുട്ടിയുടെ സഹപാഠികളും അധ്യാപകരും സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള നുണപ്രചരണത്തിനെതിരെ രംഗത്തെത്തിയതോടെയാണ് സംഭവം കേരളസമൂഹം തന്നെ ഏറ്റെടുത്തത്. മാത്രമല്ല ഹനാന്റെ വാര്‍ത്ത ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്ത സംവിധായകന്‍ അരുണ്‍ഗോപിയോട് മറ്റൊരു സുഹൃത്ത് ചോദിച്ചതിനു മറുപടിയായാണ് അവസരം നല്കാമെന്ന് അദ്ദേഹം പറയുന്നത്.എന്നാല് നിലവില്‍ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തില്‍ ഹനാന് റോള്‍ ഒന്നുമുണ്ടായിരുന്നില്ല.
മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
സ്വന്തം കാലില്‍ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴില്‍ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങള്‍ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവര്‍ക്ക് അത് മനസിലാക്കാനാകും.
അതിലും മുകളിലാണ് കൊച്ചിയില്‍ താമസിക്കുന്ന ഹനാന്റെ സ്ഥാനം. തൊഴിലെടുത്ത് പഠിക്കുക മാത്രമല്ല, സ്വന്തം കുടുംബത്തിന് അത്താണിയാവാനാണ് ഹനാന്‍ ശ്രമിച്ചത്. ഹനാന്റെ ജീവിതാനുഭവങ്ങള്‍ മനസിലാക്കുമ്പോള്‍ ആ കുട്ടിയില്‍ അഭിമാനം തോന്നുന്നു. ഹനാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാന്‍ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. ഹനാനൊപ്പമുണ്ട്. കേരളം മുഴുവന്‍ ആ കുട്ടിയെ പിന്തുണക്കണം.സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് എല്ലാവരും ഓര്‍മ്മിക്കണം. സമൂഹമാധ്യമങ്ങളിലെ ഇടപെടലില്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കേണ്ടിയിരിക്കുന്നു. കയ്യില്‍ കിട്ടുന്നതെന്തും പ്രചരിപ്പിക്കുന്ന രീതി ആശാസ്യമല്ല. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണുളളത്. കൂടുതല്‍ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാന്‍ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....