കോണ്ഗ്രസ് ഉന്നതാധികാര സമിതിയില്‍ നിന്നും രാജിവെച്ച വിഎം സുധീരനെ വലവിരിച്ച് ബിജെപി കേരളഘടകം.ഒരു കാലത്ത് ഏകെ ആന്റണിയുടെ വിശ്വസ്തനും അതിലൂടെ സോണിയാഗാന്ധിയുടെ പ്രീതിയ്ക്ക് പാത്രവുമായിരുന്ന വിഎം സുധീരനെ ആന്റണി കൈവിട്ടതോടെയാണ് ഉന്നതാധികാര സമിതിയില്‍ നിന്നു രാജി വെച്ചത്.തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെ ഹൈന്ദവ മുഖമായ സുധീരനെ ബിജെപിയിലേയ്ക്ക് എത്തിക്കാനുള്ള ശ്രമം കേരളാ നേതാക്കള്‍ തുടങ്ങിയിരിക്കുന്നത്
സുധീരന്‍ ബിജെപിയിലെത്തുകയാണെങ്കില്‍ ഹിന്ദുക്കളും അനുയായികളുമുള്ള ചില കോണ്‍ഗ്രസ് നേതാക്കന്‍മാരേ കൂടി ചാക്കിട്ടു പിടിക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.ഇതിനായുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ടെങ്കിലും കേരളത്തില്‍ എന്‍ഡിഎയുടെ ഘടകകക്ഷിയായി ഇപ്പോഴും തുടരുന്ന ബിഡിജെഎസ് നേതാക്കളായ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുടെയും സുധീരനോടുള്ള എതിര്‍പ്പുണ്ടാകുമെന്ന് വ്യക്തമാണ്.
കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് സുധീരന്‍ സജീവ രാഷ്ട്രിയത്തില്‍ നിന്ന് മാറുകയാണെന്നായിരുന്നു മുന്‍പ് കേട്ടിരുന്നത്.അനാരോഗ്യം മൂലമാണ് സുധീരന്‍ രാജിവെച്ചതെന്നായിരുന്നു അന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞിരുന്നത്.വ്യക്തിപ്രഭാവവും അഴിമതി രഹിത രാഷ്ട്രീയവുമാണ് വിഎം സുധീരനെ കോണ്‍ഗ്രസിന്റെ ഉന്നതാധികാരത്തിലേയ്‌ക്കെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. വി.എം. സുധീരനെ 2014-ല് കേരളത്തില് കോഗ്രസിന്റെ തലപ്പത്തേക്കു കൊണ്ടുവത് രാഹുല് ഗാന്ധിയാണ്. ജി. കാര്ത്തികേയനു വേണ്ടിയായിരുന്നു ഉമ്മന്ചാണ്ടിയും രമേശ് ചെന്നിത്തലയും വാദിച്ചത്. സുധീരന് വന്നാല് അതൊരു കോടാലിക്കൈ ആകുമെന്ന് ഉമ്മന്ചാണ്ടിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടിയിരുന്നില്ല.. പക്ഷെ, ഉമ്മന്ചാണ്ടിയെന്ന മുഖ്യമന്ത്രിയെ തഴഞ്ഞുകൊണ്ട് ഹൈക്കമാന്റ് സുധീരനൊപ്പം നിന്നു. കേരളത്തില് നിന്നുള്ള ഏറ്റവും സമുന്നതനായ കോണ്ഗ്രസ് നേതാവും സര്വ്വോപരി നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനുമായ എ.കെ. ആന്റണിയുടെ ആശീര്വ്വാദവും അനുഗ്രഹവും സുധീരനുണ്ടായിരുന്നു .അതാണിപ്പോള്‍ സുധീരന് നഷ്ടമായിരിക്കുന്നത്
എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന കാലത്തുണ്ടായ മദ്യ നയം സുധീരന്റെ വ്യക്തിപരമായ തീരുമാനത്തേ തുടര്‍ന്നായിരുന്നു.എന്നാല്‍ അത് സുധീരനു തന്നെ പാരയായി .ഉമ്മന്‍ചാണ്ടി,സുധീരനെ കടത്തിവെട്ടി ബാറുകള്‍ പൂട്ടി.ഇത് ബാര്‍ കോഴയിലേയ്ക്കുള്ള വഴിയായി.അടുത്ത തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ നിലം പൊത്തി.ആദര്‍ശ രാഷ്ട്രീയത്തിന്റെ വാക്ചാതുരിയ്ക്ക് രാജിയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു.പിന്നെ കുറെക്കാലം സജീവ രാഷ്ട്രീയത്തില്‍ അകന്നു നിന്നു,കേരളത്തില്‍ എംഎം ഹസനെ ആക്ടിംഗ് പ്രസിഡന്റാക്കി കുറെക്കാലം കോണ്‍ഗ്രസും മുന്നോട്ടു പോകുന്നു.നാഥനില്ലാത്ത കളരിയായി കോണ്‍ഗ്രസ് കോട്ടകള്‍ തകര്‍ന്നടിയുന്നു.ഇതിനിടിയിലാണ് ബാറില്‍ തട്ടി പുറത്തു പോയ മാണി സാറിന്റെ തിരിച്ചുവരവ്.മാണിയുടെ മകന് രാജ്യസഭാ സീറ്റ് നല്‍കി ഉമ്മന്‍ചാണ്ടി കളിച്ച രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കങ്ങു കൊണ്ടു .അസ്വസ്ഥര്‍ കൂടി.പ്രത്യേകിച്ച് കോണ്‍ഗ്രസിന്റെ മതേതര മുഖത്തിന് കോട്ടം തട്ടി.ഹിന്ദുക്കളായ നേതാക്കന്‍മാര്‍ തികച്ചും പരിഭ്രാന്തരായി.അതാണ് സുധീരനെ കാത്ത് ബിജെപി കോട്ട തുറന്നിട്ടിരിക്കുന്നതെന്നു വ്യക്തംകേരളത്തില് മുന്‍പും കോണ്‍ഗ്രസിനല്‍ നിന്ന് നേതാക്കന്‍മാരേ ബിജെപി ലക്ഷ്യം വെച്ചിരുന്നു.കോണ്‍ഗ്രസില്‍ നിലവില്‍ ഏറ്റവുമധികം അനുയായികളുണ്ടെന്നു കരുതപ്പെടുന്ന മലബാര്‍ രാഷ്ട്രീയത്തിലെ അതികായനായ സുധാകരനെ കാവിപ്പട ലക്ഷ്യമിടുകയും ചില ചര്‍ച്ചകള്‍ തുടങ്ങി വെച്ചിട്ടുണ്ടായിരുന്നതായും ചില വൃത്തങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്.ഇതിനിടയില്‍ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി നല്‍കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നതായും അന്തപ്പുര വാര്‍ത്തകള്‍ സൂചന നല്‍കുന്നുണ്ട്.ഇനി അഥവാ പ്രസിഡന്റായില്ലെങ്കില്‍ കാവിക്കൂട്ടില്‍ ചേക്കേറുന്നതിന് സുധാകരന്‍ മടികാണിക്കില്ലെന്ന് മലബാറില്‍ നിന്ന് കേള്‍ക്കുന്നുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....