തിരുവനന്തപുരം : ദേശീയ രാഷ്ട്രീയത്തില്‍ നഷ്ടമായ പ്രൗഡി തിരികെപ്പിടിക്കാന്‍ കേരളത്തിലെ ലോക്‌സഭാ സീറ്റുകളില്‍ നിന്ന് പരമാവധി വിജയം നേടാനുറച്ച് സി പി ഐ. പടല പിണക്കങ്ങളും, ചേരിതിരിവുകളും മാറ്റി വച്ച് സ്ഥാനാര്‍തിഥി നിര്‍ണ്ണയത്തില്‍ പൊതു സ്വീകാര്യതയും ന്‍ വിജയവും മാത്രം മാനദണ്ഡമാക്കാനാണ് പാര്‍ട്ടി തീരുമാനം. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞടെുപ്പില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ സ്ഥാനാര്‍ത്ഥികളുടെ വിജയത്തെ ബാധിച്ചുവെന്ന തിരിച്ചറിവിലാണ് പുതിയ നീക്കം. സി പി എം നേതൃത്വം കൂടി അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥികളെ അവതരിപ്പിക്കാനാണ് തീരുമാനം. മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ അനൗദ്യോഗിക സംഭാഷണങ്ങള്‍ കഴിഞ്ഞു . അടുത്തത് പാര്‍ട്ടി തല ചര്‍ച്ചകളിലേക്ക് നീങ്ങുകയാണ്. തിരുവനന്തപുരം, മാവേലിക്കര, തൃശൂര്‍, വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ സി.പി.ഐ സ്ഥാനാര്‍ത്ഥികളുടെ സാദ്ധ്യതാ പട്ടികകള്‍ മാര്‍ച്ച് ഒന്നിന് തയ്യാറാവും. അതത് ജില്ലാ കൗണ്‍സിലുകള്‍ മൂന്നോ കൂടുതലോ പേരുള്ള പട്ടിക സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ നിര്‍ദ്ദേശിച്ചു. തിരുവനന്തപുരത്തേക്ക് തലസ്ഥാന ജില്ലാ കൗണ്‍സിലും മാവേലിക്കരയിലേക്ക് കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലാ കൗണ്‍സിലുകളും തൃശൂരിലേക്ക് തൃശൂര്‍ ജില്ലാ കൗണ്‍സിലും വയനാട്ടിലേക്ക് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലാ കൗണ്‍സിലുകളുമാണ് പട്ടികകള്‍ തയ്യാറാക്കേണ്ടത്. എട്ട് ജില്ലാ കൗണ്‍സിലുകള്‍ മൂന്ന് പേരെ വീതം ഉള്‍ക്കൊള്ളിച്ചാല്‍ തന്നെ രണ്ട് ഡസന്‍ പേരുകളുണ്ടാവും. ഈ പട്ടികകള്‍ മൂന്ന്, നാല് തീയതികളില്‍ സംസ്ഥാന എക്‌സിക്യൂട്ടിവ്, കൗണ്‍സില്‍ യോഗങ്ങള്‍ പരിഗണിക്കും. ഈ യോഗങ്ങളിലെ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാല് മണ്ഡലങ്ങളിലേക്കും മൂന്ന് പേര്‍ വീതം മാത്രമുള്ള സാദ്ധ്യതാപാനല്‍ തയ്യാറാക്കും. ആ ലിസ്റ്റ് മാര്‍ച്ച് നാല് മുതല്‍ ആറ് വരെ ചേരുന്ന ദേശീയ സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളുടെ പരിഗണനയ്ക്ക് വിടും. സി.പി.ഐ ദേശീയ കൗണ്‍സില്‍ യോഗത്തിന് ശേഷം സ്ഥാനാര്‍ത്ഥികളെ അന്തിമമായി പ്രഖ്യാപിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....