കൊച്ചി : ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മില്‍ ലോക്സഭാ സീറ്റ് ധാരണയിലെത്തി. ബി.ഡി.ജെ.എസിന് അഞ്ചു സീറ്റുകള്‍ നല്‍കും. ഇരു പാര്‍ട്ടികളുടെയും കമ്മിറ്റികള്‍ അംഗീകരിച്ചശേഷം സീറ്റുകളും സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധരറാവു, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സീറ്റുധാരണയിലെത്തിയതായി തുഷാര്‍ വെള്ളാപ്പള്ളിയും പി.എസ്. ശ്രീധരന്‍പിള്ളയും ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. ബി.ജെ.പിയുമായി യാതൊരു പരിഭവവുമില്ലെന്നും തുഷാര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പാര്‍ട്ടി കമ്മിറ്റി ചേര്‍ന്ന് തീരുമാനിക്കും. പാര്‍ട്ടിയെ നയിക്കുന്നയാളെന്ന നിലയില്‍ എല്ലായിടത്തും പ്രവര്‍ത്തിക്കാനും ഭംഗിയായി കാര്യങ്ങള്‍ നടത്താനുമാണ് താന്‍ മത്സരിക്കില്ലെന്ന് പറഞ്ഞത്. അതില്‍ മാറ്റം വേണോയെന്ന് പാര്‍ട്ടി തീരുമാനിക്കും. ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ ധാരണ പരസ്യമാക്കുമെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സൗഹാര്‍ദ്ദപരമായി ഹൃദയത്തില്‍ തട്ടിയ ബന്ധം ഒറ്റക്കെട്ടായി തുടരും. ഒരേ തൂവല്‍ പക്ഷികളായി പ്രവര്‍ത്തിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. രാത്രി പത്തിനാരംഭിച്ച ചര്‍ച്ച 11.30നാണ് സമാപിച്ചത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....