കേരളത്തിലെ ഏറ്റവും കടുത്ത ത്രികോണ മത്സരത്തിനുള്ള അരങ്ങൊരുങ്ങുകയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍. രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലത്തില്‍ അത് ഒന്നാക്കാനുള്ള തന്ത്രത്തിനാണ് ബിജെപി . തരൂരിനെ തളയ്ക്കണമെങ്കില്‍ ദേശീയ മുഖം വേണമെന്ന ആവശ്യം ഉയന്നിട്ടുണ്ട്. ചുണയുണ്ടോ മോദിക്ക് കേരളത്തില്‍ മല്‍സരിക്കാന്‍ എന്ന ഇടതു വലത് നേതാക്കളുടെ വെല്ലുവിളി ബി ജെ പി കാര്യമായി എടുത്താല്‍ ഇത്തവണ കളിമാറും. ദേശീയ രാഷ്ട്രീയത്തില്‍ നിന്നുതന്നെ ആള്‍ അനന്തപുരിയില്‍ എത്തും. എന്തായാലും കഴിഞ്ഞ തവണ 15,470 വോട്ടിനു മാത്രം കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയില്‍ ബിജെപി. വര്‍ധിതവീര്യത്തോടെ മണ്ഡലം നിലനിര്‍ത്താന്‍ യുഡിഎഫ്. കഴിഞ്ഞ തവണത്തെ നാണക്കേട് ആവര്‍ത്തിക്കാതിരിക്കാന്‍ കരുതലോടെ എല്‍ഡിഎഫ്. അതാണ് നിലവിലി സ്ഥിതി. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥി സിറ്റിംഗ് എംപി ഡോ. ശശി തരൂര്‍ ആയിരിക്കുമെന്ന കാര്യം ഉറപ്പിച്ചു കഴിഞ്ഞു. കരുത്തനായ സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണു ബിജെപി. തിരുവനന്തപുരത്തെക്കുറിച്ച് തങ്ങള്‍ക്കൊന്നും പറയാനില്ല എന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്. ഇടതുമുന്നണിയില്‍ സിപിഐ തന്നെ മത്സരിക്കാനാണു സാധ്യത. നീലലോഹിതദാസന്‍ നാടാരെ മത്സരിപ്പിക്കുന്നതിനായി ജനതാദള്‍- എസ് സീറ്റ് ചോദിച്ചിട്ടുണ്ട്. നിലവിലുള്ള മുന്നണികള്‍ നിലവില്‍ വന്ന 1980 നു ശേഷം ഇതുവരെ നടന്ന പതിനൊന്നു തെരഞ്ഞെടുപ്പുകളില്‍ എട്ടു തവണ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. മൂന്നു തവണ സിപിഐ വിജയിച്ചു. ഇത്തവണ ഡോ. ശശി തരൂര്‍ ഹാട്രിക് വിജയത്തിനാണു രംഗത്തിറങ്ങുന്നത്. കരുത്തനായ കമ്യൂണിസ്റ്റ് നേതാവ് എം.എന്‍. ഗോവിന്ദന്‍ നായര്‍ ഒരിക്കല്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി. എന്നാല്‍ 1980 ല്‍ കന്നിക്കാരനായ എ. നീലലോഹിതദാസന്‍ നാടാര്‍ക്കു മുന്നില്‍ എം.എന്‍. കാലിടറി വീണു. അതും ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എ. ചാള്‍സിന്റെ ഊഴമായിരുന്നു. വീഴ്ത്തിയത് നീലനെ തന്നെ. മൂന്നു തവണ ചാള്‍സ് മണ്ഡലത്തെ പ്രതിനിധീകരിച്ചു. നാലാം അങ്കത്തില്‍ സിപിഐയിലെ കെ.വി. സുരേന്ദ്രനാഥിനു മുന്നില്‍ അടിതെറ്റി. പിന്നീട് കെ. കരുണാകരന്‍ തിരുവനന്തപുരത്തെ പ്രതിനിധീകരിച്ചു. 1999 ല്‍ വി.എസ്. ശിവകുമാര്‍ കോണ്‍ഗ്രസിനായി സീറ്റ് നിലനിര്‍ത്തി. 2004 ല്‍ മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരെ കളത്തിലിറക്കി സിപിഐ സീറ്റ് തിരിച്ചു പിടിച്ചു. പി.കെ.വിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ സീറ്റ് സിപിഐക്കുവേണ്ടി നിലനിര്‍ത്തി. അന്നു കെ. കരുണാകരന്റെ പിന്തുണ ഇടതുപക്ഷത്തിനായിരുന്നു. 2009 ല്‍ ശശി തരൂര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ ബിജെപിയുടെ ഒ. രാജഗോപാലില്‍നിന്നു കടുത്ത മത്സരം നേരിട്ടു. ഒടുവില്‍ 15,470 വോട്ടിനു കടന്നു കയറി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടതും ശ്രദ്ധേയമായി. തന്നെ ജാതി- മത - സമുദായ ഘടകങ്ങളും തെരഞ്ഞെടുപ്പില്‍ സുപ്രധാന പങ്കു വഹിക്കുന്നു. അറുപത്തഞ്ചു ശതമാനത്തോളം ഹിന്ദു വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നായര്‍, നാടാര്‍ സമുദായം തെരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാന്‍ ശേഷിയുള്ള നിര്‍ണായക ഘടകമാണ്. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ കഴക്കൂട്ടം, പാറശാല, നെയ്യാറ്റിന്‍കര എന്നിവ ഇടതുപക്ഷത്തിനൊപ്പവും വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, കോവളം എന്നിവ യുഡിഎഫിനൊപ്പവുമാണ്. നേമത്തെ ബിജെപിയും പ്രതിനിധീകരിക്കുന്നു
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....