News Beyond Headlines

29 Monday
December

ഗ്രൂപ്പ് പോര് കേരള ബിജെപി പിളരുമോ

പത്ത് പഞ്ചായത്ത് പോലും തികച്ച് ഭരിക്കാനില്ലാത്ത കേരളത്തില്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് പോര് വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നു. സംസ്ഥാനത്ത് നിലവില്‍ ശക്തമല്ലാത്ത ശിവസേനയിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണ് തിരുവനന്തപുരം മണ്ഡലത്തിലെ പ്രമുഖനേതാക്കളുടെ നിര.

ഇതില്‍ സംസ്ഥാന ചുമതലയുണ്ടായിരുന്ന ചിലരും ഉള്‍പ്പെടുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ മൂന്നാം ഗ്രൂപ്പ് പിറവിയെടുത്ത് പോര്‍വിളി ശക്തമാക്കിയതാണ് ഇപ്പോള്‍ പുറത്തേക്ക് പോക്കില്‍ കാര്യങ്ങള്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം വരെ ദേശീയ സമിതി അംഗം പി.കെ.കൃഷ്ണദാസിന്റെയും, രാജ്യസഭാംഗവുമായ വി.മുരളീധരന്റെയും നേതൃത്വത്തിലായിരുന്നു ഗ്രൂപ്പ് പോര്ണ. പല തവണ പാര്‍ട്ടി ദേശീയ നേതൃത്വം താക്കീത് നല്‍കിയിട്ടും കേരള ഘടകത്തില്‍ ഗ്രൂപ്പ് പോരിന് ശമനമായിട്ടില്ല.

1990ലാണ് ബി.ജെ.പി കേരള ഘടകത്തില്‍ ആദ്യമായി ഗ്രൂപ്പ് രൂപംകൊള്ളുന്നത്. ബി.ജെ.പിയെ തങ്ങളുടെ ചൊല്‍പടിക്ക് നിറുത്താന്‍ ആര്‍.എസ്.എസ് നിയോഗിച്ച സംഘടനാ സെക്രട്ടറി പി.പി.മുകുന്ദന്റെ നേതൃത്വത്തിലായിരുന്നു ആദ്യ ഗ്രൂപ്പ്. കെ. രാമന്‍ പിള്ളയുടെ നേതൃത്വത്തിലായിരുന്നു എതിര്‍ ഗ്രൂപ്പ്. മുകുന്ദന്‍ പുറത്തായതോടെ പി.കെ.കൃഷ്ണദാസ് ഗ്രൂപ്പിന്റെ നേതൃത്വം ഏറ്രെടുത്തു. വി.മുരളീധരന്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായതോടെ പഴയ രാമന്‍പിള്ള ഗ്രൂപ്പിലെ പലരും കൃഷ്ണദാസ് പക്ഷത്തേക്ക് പോയി. മറ്റുള്ളവര്‍ മുരളീധരന്‍ പക്ഷത്തും അണിനിരന്നു. കെ.സുരേന്ദ്രന്‍, സി.ശിവന്‍കുട്ടി, പി.സുധീര്‍, വി.വി.രാജേഷ്, സി.കൃഷ്ണകുമാര്‍, പുഞ്ചക്കരി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുരളീധരന്‍ ഗ്രൂപ്പിലെ പ്രമുഖര്‍. എം.ടി.രമേശ്, എ.എന്‍.രാധാകൃഷ്ണന്‍, എം.എസ്.കുമാര്‍, ബി.ഗോപാലകൃഷ്ണന്‍, രാധാകൃഷ്ണമേനോന്‍, എന്‍.ശിവരാജന്‍ തുടങ്ങിയവരാണ് കൃഷ്ണദാസ് പക്ഷക്കാര്‍.

ഒ.രാജഗോപാല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് സി.കെ.പദ്മനാഭന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍, വൈസ് പ്രസിഡന്റുമാരായ പി.എം.വേലായുധന്‍, ചേറൂര്‍ ബാലകൃഷ്ണന്‍, കെ.പി.ശ്രീശന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി.പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറി ടി.ലീലാവതി തുടങ്ങിയവരാണ് മൂന്നാം ഗ്രൂപ്പിലുള്ളത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, ഇരുവിഭാഗവുമായും ബന്ധമില്ലാതിരുന്ന ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരനെ ദേശീയ നേതൃത്വം പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാക്കിയത് പാര്‍ട്ടിയിലെ ഗ്രൂപ്പ് വൈരം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, നേരെ വിപരീത ഫലമാണ് ഉണ്ടായത്. കുമ്മനം പ്രസിഡന്റായതോടെ കൃഷ്ണദാസ് വിഭാഗം കുമ്മനവുമായി യോജിക്കുകയും ഒരു ഗ്രൂപ്പായി പ്രവര്‍ത്തിക്കുകയും ചെയ്തു.

പിന്നീട് പി.എസ് ശ്രീധരന്‍ പിള്ളയെ പ്രസിഡന്റാക്കി. എന്നാല്‍, പാര്‍ട്ടിയിലെ രണ്ട് ഗ്രൂപ്പുകളും ശ്രീധരന്‍ പിള്ളയുമായി സഹകരിക്കാതായതോടെ ഗ്രൂപ്പ് വൈരം മൂര്‍ച്ഛിച്ചു. ഇതോടെ പുതിയ ഗ്രൂപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങി. ഇതോടെയാണ് യുവജന നേതാക്കളടങ്ങുന്ന ഗ്രൂപ്പ് ശിവസേനയിലേക്ക് നീങ്ങുന്നത്. എന്‍ ഡി എ ഘടകക്ഷിയായാല്‍ വിലപേശി സീറ്റുവരെ നേടാമെന്നാണ് ഇവരുടെ കണക്കുകൂട്ടല്‍. ശിക്ഷണ നടപടിക്ക് വിധേയനായ മുന്‍ സംസ്ഥാന ചുമതലക്കാരനാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....