ജോര്‍ജിന്റെ കൈതാങ്ങ് വീണയ്‌ക്കോ സുരേന്ദ്രനോ പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് ഇടതുപക്ഷവുമായി ഏറെ അടുപ്പമുള്ള ബിഷപ്പിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്. തന്റെ ഇഷ്ടക്കാരനായിരുന്ന ഫ്രാന്‍സിസ് ജോര്‍ജിനുവേണ്ടി നീക്കം നടത്തിയിട്ട് വിജയിക്കാതിരുന്നതിനെ തുടര്‍ന്നാണ് ഈ കളി. മത്സരിക്കുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. പ്രഖ്യാപിക്കുമ്പോള്‍ ഈ മണ്ഡലത്തില്‍ കാര്യങ്ങള്‍ കൈവിടുന്ന അവസ്ഥയിലാണ്. മുന്നണികളുടെ സഹായമില്ലാതെ ഇരുപതിനായിരത്തില്‍ അധികം വോട്ടിന് പൂഞ്ഞാറില്‍ ജയിച്ച പിസി ജോര്‍ജ് ജയപരാജയങ്ങളെ സ്വാധീനിക്കും. ശബരിമലയില്‍ അടക്കം വിശ്വാസികള്‍ക്കൊപ്പമായിരുന്നു ജോര്‍ജ്. ഇതെല്ലാം പൂഞ്ഞാറില്‍ അടക്കം ജോര്‍ജ് ചര്‍ച്ചയാക്കും. എരുമേലിയും പൂഞ്ഞാറിലാണ് ഉള്‍പ്പെടുന്നത്. ഇതിനൊപ്പം റാന്നിയിലും ജോര്‍ജിന് നിര്‍ണ്ണായക ഘടകമാകാന്‍ പറ്റും. ഇതോടെ യുഡിഎഫ് വോട്ടുകളില്‍ വലിയ ചോര്‍ച്ചയുണ്ടാകും. ബിജെപി കെ സുരേന്ദ്രനെ ഇറക്കാനാണ് പദ്ധതിയിടുന്നത്. അങ്ങനെ കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിക്ക് വലിയ വെല്ലുവിളിയായി ഈ തെരഞ്ഞെടുപ്പ് മാറും. രണ്ട് തവണയും ആന്റോ ആന്റണി മകിച്ച വിജയം നേടി. ഇത്തവണ പാര്‍ട്ടിയിലും പ്രശ്നങ്ങളുണ്ട്. പത്തനംതിട്ടയിലെ നേതാക്കള്‍ കോട്ടയത്തുകാരനായ ആന്റോ ആന്റണിയെ എതിര്‍ക്കുന്നു. പിസിക്ക് യുഡിഎഫ് മുന്നണിയില്‍ എത്താന്‍ ആഗ്രഹമുണ്ടായിരുന്നു. അതിന് കോണ്‍ഗ്രസ് പച്ചക്കൊടി കാട്ടിയില്ല. ഇതിനുള്ള പ്രതികാരം കൂടിയാണ് പിസിയുടെ സ്ഥാനാര്‍ത്ഥിത്വം. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഹകരിക്കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ സഹകരിക്കാമെന്ന് അറിയിച്ചിട്ടും അതിന് മറുപടി നല്‍കാനുള്ള മാന്യതപോലും കോണ്‍ഗ്രസ് കാണിച്ചില്ലെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എയായ വീണാ ജോര്‍ജിനെ മത്സരിപ്പിക്കാനാണ് സിപിഎമ്മിലെ ഏകദേശ തീരുമാനം. ഇതിനിടെയാണ് പൂഞ്ഞാര്‍ എംഎല്‍എയായ പി.സി. ജോര്‍ജും പത്തനംതിട്ടയില്‍ അങ്കത്തിനിറങ്ങുന്നത്. സിറ്റിങ് എംപിയായ ആന്റോ ആന്റണി തന്നെയായിരിക്കും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി. അതായത് മൂന്ന് ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാനെത്തുന്നു. ഇതോടെ ബിജെപിക്കും പ്രതീക്ഷ കൂടും. ശബരിമല സമരനായകനായ കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ എത്തിയാല്‍ പോരാട്ടം കടുക്കും. ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള തന്നെ ഈ സൂചന നല്‍കിയിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ വിശ്വാസവും കോടതി വിധിയുമൊക്കെ തന്നെയാണ് പ്രധാന ചര്‍ച്ച. പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി , തിരുവല്ല, റാന്നി, ആറന്മുള , കോന്നി, അടൂര്‍ എന്നിവയാണ് പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ കാഞ്ഞിരപ്പള്ളിയിലും പൂഞ്ഞാറിലും റാന്നിയും പിസി ജോര്‍ജിന് മുന്നേറ്റം ഉണ്ടാക്കാനാകും. ഇത് മൂന്നും ലോക്സഭയില്‍ യുഡിഎഫിന്റെ ശക്തി കേന്ദ്രമാണ്. എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന പ്രദേശത്ത് ബിജെപി.ക്കും വിജയമോഹമുണ്ട്. 2014-ല്‍ തുടര്‍ച്ചയായി രണ്ടാം വിജയം നേടിയെങ്കിലും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്ക് ഭൂരിപക്ഷം കുറഞ്ഞിരുന്നു. 2009-ല്‍ ഒന്നരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം നേടിയ ആന്റോയുടെ മേല്‍ക്കൈ 2014-ല്‍ അരലക്ഷമായി. ഡി.സി.സി. മുന്‍ പ്രസിഡന്റ് പീലിപ്പോസ് തോമസിനെ സ്വന്തം പാളയത്തില്‍ എത്തിച്ചായിരുന്നു പോയ തിരഞ്ഞെടുപ്പില്‍ ഇടതുപരീക്ഷണം. ബിജെപി. സ്ഥാനാര്‍ത്ഥി എം ടി. രമേശ് 1.38 ലക്ഷം വോട്ട് നേടി വളര്‍ച്ച അറിയിച്ചു. നായര്‍, ഈഴവ സമുദായങ്ങള്‍ക്കും ഓര്‍ത്തഡോക്സ്, മാര്‍ത്തോമ സഭകള്‍ക്കും നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ സഭാതര്‍ക്കങ്ങളും വോട്ടില്‍ പ്രതിഫലിക്കും. ഈ സാഹചര്യം പരിഗണിച്ചാണ് ക്രൈസ്തവ സഭയില്‍ സ്വാധീനം ചെലുത്താന്‍ ആറന്മുള എംഎല്‍എ. വീണാജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള സിപിഎം. തീരുമാനം. ശബരിമല ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ബിജെപി. കൂടുതല്‍ വോട്ടുകള്‍ സമാഹരിച്ചേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍, ഇടത് വോട്ടുകള്‍ക്ക് ഒപ്പം സമാഹരിക്കാന്‍ വീണാജോര്‍ജിന് സാധിക്കുമെന്നാണ് പാര്‍ട്ടി കരുതുന്നത്. അങ്ങനെ പത്തനംതിട്ടയില്‍ ഇത്തവണ കാര്യങ്ങള്‍ കടുക്കും ചിലപ്പോള്‍ സുരേന്ദ്രന് വിജയവും കിട്ടാതിരിക്കില്ല.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....