ഐ പി എസ് രാജിവച്ച് ഡിജിപി ജേക്കബ് തോമസ് ചാലക്കുടി നിയോജക് മണ്ഡലത്തില്‍ മല്‍സരിക്കുന്നുണ കിറ്റക്‌സ് ഗ്രൂപ്പ് പിന്‍തുണയ്ക്കുന്ന ട്വന്റി ട്വന്റിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാവും അദ്ദേഹം മല്‍സിരിക്കുക. ഇന്ന് തന്നെ രാജി ഉണ്ടാകും. അഴിമതിക്കെതിരേയുള്ള പോരാട്ടത്തിനാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. സര്‍വീസിലിരുന്ന സമയത്ത് പലരും തന്നെ ജോലി ചെയ്യാന്‍ സമ്മതിച്ചില്ല. ഒന്നോ രണ്ടോ ദിവസത്തിനകം രാഷ്ട്രീയ പ്രവേശനത്തില്‍ വ്യക്തതയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജേക്കബ് തോമസ് സസ്‌പെന്‍ഷനിലായി ഒരു വര്‍ഷവും രണ്ട് മാസവും പിന്നിടുമ്പോഴാണ് ഈ നീക്കം. സസ്‌പെന്‍ഷനെതിരെ കൊച്ചി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന് സമര്‍പ്പിച്ച ഹര്‍ജിയില്‍ മാസങ്ങളായി സര്‍ക്കാര്‍ മറുപടി പോലും നല്‍കിയിട്ടില്ല ഇത് . തന്നോട് കാട്ടുന്നത് കടുത്ത നീതി നിഷേധമെന്ന് ഡി.ജി.പി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇരുപക്ഷത്തിനു തലവേദന സൃഷ്ടിച്ച സ്ഥാനാര്‍ത്ഥിയാണ് ജേക്കബ് തോമസ് എങ്കിലും യു ഡി എഫിനായിരിക്കും ഇത് വലിയ പ്രതിസന്ധിയാവുക. നിലവില്‍ പാര്‍ട്ടി വോട്ടുകളില്‍ സുരക്ഷിതത്വം നേടുന്ന സി പി എം സ്ഥാനാര്‍ത്ഥിക്ക് ട്വന്റി ട്വന്റി അത്ര വലിയ ബുദ്ധിമുട്ട് ഉണ്ടാക്കില്ല എന്നാല്‍ ബെന്നി ബഹനാന് അതാവില്ല സ്ഥിതി. ഒന്നര വര്‍ഷത്തെ സര്‍വീസ് ബാക്കി നില്‍ക്കെയാണ് ജോലി രാജിവച്ച മുന്‍ ഡിജിപി ജേക്കബ് തോമസ് ഐപിഎസ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു. ഒരു വര്‍ഷമായി സസ്പെന്‍ഷനിലായിരുന്ന ജേക്കബ് തോമസിനെ കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാര്‍ വീണ്ടും സസ്പെന്‍ഡ് ചെയ്തിരുന്നു. അഴിമതിക്കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതു വരെ സര്‍വീസില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നു കാണിച്ചു നല്‍കിയ പരാതിയില്‍ ധനകാര്യ വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജേക്കബ് തോമസിനെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഇതിന്റെ പേരിലാണ് സസ്പെന്റ് ചെയ്തത്. എന്നാല്‍ നടപടി അന്യായമാണെന്നു ചൂണ്ടിക്കാട്ടി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതോടെ സര്‍ക്കാര്‍ നടപടി കൂടുതല്‍ കര്‍ശനമാക്കി. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തമെഴുതിയെന്ന പരാതിയില്‍ അന്വേഷണം തുടരുകയാണ്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ പൊതുവേദിയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണു ജേക്കബ് തോമസിന് ആദ്യം സസ്പെന്‍ഷന്‍ ലഭിച്ചത്. തുടര്‍ന്ന് പല പരാതികളിലായി നടപടി തുടരുന്നതിനിടെയാണ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....