സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക് ശേഷം വയനാട് കര്‍ഷകരുടെ ശവപ്പറമ്പായി മാറി. കുരുമുളകിനും കാപ്പിക്കും റബറിനും ഇഞ്ചിക്കും വിലയില്ലാതായി. കൃഷി ചെയ്യാന്‍ ബാങ്കില്‍നിന്നും സ്വകാര്യപണമിടപാട് സ്ഥാപനങ്ങളില്‍നിന്നും വായ്പയെടുത്ത കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില കിട്ടാതായതോടെ കടക്കെണിയിലായി. ജപ്തി ഭീഷണിയുമായി ബാങ്കുകളും പിടിമുറുക്കിയതോടെ കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയം തേടി. 1997 മുതല്‍ 2006 വരെ മാത്രം വയനാട്ടില്‍ കടക്കെണിമൂലം 3000 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. 3000 എന്നത് വയനാടിനെ സംബന്ധിച്ച് ചെറിയ കണക്കല്ല. അതും എട്ട് ലക്ഷംമാത്രം ജനസംഖ്യയുള്ള കൊച്ച് ജില്ലയില്‍. ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യ നടന്നത് 2001--2006 കാലയളവിലായിരുന്നു. 523 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അന്ന് സംസ്ഥാനം ഭരിച്ച യുഡിഎഫ് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കണക്ക് പോലും മറച്ചുവച്ചു. 1991ല്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക ഉദാരവല്‍ക്കരണ നയങ്ങളാണ് കര്‍ഷകര്‍ക്ക് കൊലക്കയര്‍ സമ്മാനിച്ചത്. ഇറക്കുമതി ചുങ്കം ഒഴിവാക്കി കമ്പോളം വിദേശകുത്തകകള്‍ക്ക് തുറന്നുകൊടുത്ത കേന്ദ്രനയമാണ് കര്‍ഷകര്‍ക്ക് വിനയായത്. വിദേശരാജ്യങ്ങളില്‍നിന്ന് കാപ്പിയും കുരുമുളകും റബറും ഏലവുമെല്ലാം യഥേഷ്ടം ആഭ്യന്തര വിപണിയില്‍ ഒഴുകിയെത്തി. വിയറ്റ്‌നാമില്‍നിന്നും മലേഷ്യയില്‍നിന്നും ശ്രീലങ്ക വഴി കുരുമുളകും ബ്രസീലില്‍നിന്ന് കാപ്പിയും ഇറക്കുമതി ചെയ്തു. ഇതോടെ രാജ്യത്തെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന വിളകള്‍ക്ക് വില കുറഞ്ഞു. രാസവള സബ്‌സിഡി നീക്കിയതോടെ ഉല്‍പ്പാദനച്ചെലവ് വര്‍ധിച്ചു. ഒരു കിലോ കാപ്പി പരിപ്പിന് 120 രൂപ വില ഉണ്ടായിരുന്നത് 1997 ആയപ്പോള്‍ 24 രൂപയായി താഴ്ന്നു. കുരുമുളക് വില 275 രൂപയില്‍നിന്ന് 55 ആയി കുത്തനെ ഇടിഞ്ഞു. ഇതോടെ കര്‍ഷകര്‍ വന്‍ കടബാധ്യതയിലായി. വൈദ്യുതിക്ക് നല്‍കിവന്ന സബ്‌സിഡിയും നീക്കംചെയ്തു. ജലസേചന സൗകര്യങ്ങള്‍ കൂടി ഇല്ലാതായതോടെ കൃഷി പൂര്‍ണമായും നഷ്ടത്തിലായി. വയനാട്ടില്‍ 80 ശതമാനം ആളുകളും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ്. കര്‍ഷന്റെ വാര്‍ഷിക വരുമാനം 20903 രൂപ മാത്രമാണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....