ബെവ്ക്യൂ ആപ്പിന് പിന്നിലെ അഴിമതി ആരോപിച്ചു കൊണ്ടു രംഗത്തുവന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ഈ ആപ്പിറക്കുന്നത് സര്‍ക്കാറിന് ബാര്‍ മുതലാളിമാരെ സഹായിക്കാന്‍ വേണ്ടിയാണെന്നും അഴിമതി ലക്ഷ്യമിട്ടാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണം. സാങ്കേതിക തകരാര്‍ മൂലം ബീവറേജസ് കോര്പ്പറേഷന് മദ്യവില്‍പ്പനയില്‍ അടക്കം കനത്ത നഷ്ടം സംഭവിച്ചു. ആപ്പിനെ ചൊല്ലി സര്‍ക്കാറും പൊല്ലാപ്പിലായി. ഇപ്പോഴിതാ ബെവ്ക്യൂ ആപ്പിനെതിരെ വീണ്ടും ആരോപണം ഉയര്‍ന്നിരിക്കയാണ്. ബെവ് ക്യൂ ആപ് ഇതേ രീതിയില്‍ തുടര്‍ന്നാല്‍ ഔട്ലറ്റുകള് പൂട്ടേണ്ടി വരുമെന്നാണ് ബീവ്റിജസ് കോര്പറേഷന് പറയുന്നത്. കാരണം ബാറുകളെ സഹായിക്കുന്ന വിധത്തിലാണ് ആപ്പിന്റെ പ്രവര്‍ത്തനം എന്നതാണ് ഇതില്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ ഔട്ലറ്റിനു കിട്ടിയത് 49,000 മാത്രമാണ്. ബവ്കോ ഔട്ട്ലറ്റുകളിലെ മദ്യവില്പന കുത്തനെ കുറഞ്ഞതിനാല്‍ കോര്പറേഷന് വന്‍ നഷ്ടത്തിലാണ്. ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യ വില്‍പ്പനയില്‍ ഓരോ ദിവസവും കോര്‍പറേഷനു പറയാനുള്ളത് നഷ്ടകണക്ക് മാത്രം. മാര്‍ച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോര്പറേഷന് ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രം. ഉപഭോക്താവ് രജിസ്റ്റര്‍ ചെയ്യുന്ന പിന് കോഡ് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കണ്‍, സിസ്റ്റം തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതര്‍ നല്കിയ മറുപടി. ആപ്പ് നിര്‍മ്മാണ കമ്പനിയായ ഫെയര്‍ കോഡിനോടു കോര്പറേഷന് ആവശ്യപ്പെട്ടത് ആദ്യം ഔട്ട്ലറ്റില് ടോക്കണ്‍ നല്‍കുക, അതിനു ശേഷം ബാര്‍ എന്നതാണ്. ഇപ്പോള്‍ സംഭവിക്കുന്നത് നേരെ തിരിച്ചാണെന്നാണു സംഘടനകള്‍ ആരോപിക്കുന്നത്. ബിവറേജസ് ഒട്ട് ലെറ്റുകളെ തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷം തുടക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടിയത് ശരിയായി വന്നിരിക്കുകയാണ്. ബെവ്കോ ആപ്പിനെപ്പറ്റി പ്രതിപക്ഷം ഉന്നയിച്ച എല്ലാ ആരോപണങ്ങളും പൂര്‍ണ്ണമായും ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ അതിന്റെ പ്രവര്‍ത്തനം. 12400 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം ബിവറേജസ് കോര്‍പ്പറേഷനിന്റെ വരുമാനം. ഇത് നഷ്ടപ്പെടുത്തിക്കൊണ്ട് ബിവറേജസ് കോര്‍പ്പറേഷനെ തകര്‍ക്കുന്ന സര്‍ക്കാര്‍ പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....