രാജ്‌സ്ഥാനാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനാന്‍ ബി ജെ പി കളി തുടങ്ങി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ഥന്‍ കെ സി വേണുഗോപാലിനെ വീഴ്ത്തുകയാണ് ലക്ഷ്യം. ഈ നീക്കത്തിന് ഹിന്ദിബെല്‍റ്റിലെ ചില കോണ്‍ഗ്രസ് ഉന്നതരുടെ പിന്‍തുണയുണ്ട് . സംസ്ഥാനത്തെ മൂന്നു രാജ്യസഭാ സീറ്റുകളിലേക്കു നാലാമത് ഒരു സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി ബിജെപി തങ്ങളുടെ ലക്ഷ്യം വ്യക്തമാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ആണ്. വേണുഗോപാലിനെ തോല്‍പ്പിക്കാനാണ് ബിജെപിയുടെ ശ്രമം. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ കൂടുതലായി സ്വന്തമാക്കി കെസിയെ തോല്‍പ്പിക്കുകയും അതുവഴി കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കുകയുമാണ് ശ്രമം. ് ഇതിന് പുറമേ കൊറോണക്കാലത്ത് രാജസ്ഥാനിലും അട്ടിമറിക്കാണ് മോദിയും ബിജെപിയും തയ്യാറെടുക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടാണ് ഈ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. കര്‍ണാടകയ്ക്കും മധ്യപ്രദേശിനും പിന്നാലെ രാജസ്ഥാനിലും കോണ്‍ഗ്രസ് ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമമെന്ന വിലയിരുത്തല്‍ സജീവമാണ്. ചില കോണ്‍ഗ്രസ് നേതാക്കളുടെ സമീപകാല നീക്കങ്ങളും തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പ്രസ്താവനയും ദേശീയ തലത്തില്‍ ചര്‍ച്ചയാണ്. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനെ അടര്‍ത്തിയെടുക്കാനാണ് ബിജെപിയുടെ ശ്രമം. അട്ടിമറിയുണ്ടായാല്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായി ബിജെപി ഭരണം വരുമെന്ന ചര്‍ച്ചകളും സജീവമാകുകയാണ്. എംഎല്‍എമാരെ വാങ്ങി അവരുടെ കൂടെയാക്കുക എന്ന ഒരേയൊരു നിലപാടേ ബിജെപിക്കുള്ളുവെന്നും രാജസ്ഥാനിലും ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും മുഖ്യമന്ത്രിയുമായുള്ള പടലപ്പിണക്കങ്ങളും ഈ വാദത്തിനു പിന്‍ബലം നല്‍കുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രധാന നേതാവായ ജ്യോതിരാതിധ്യ സിന്ധ്യയെ അടര്‍ത്തിയെടുത്താണ് ഭരണം അട്ടിമറിച്ചത്. സിന്ധ്യയുടെ അടുത്ത സുഹൃത്താണ് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഉയര്‍ത്തി കാട്ടിയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് നേരിട്ടത്. ജയം നേടിയപ്പോള്‍ സച്ചിന്‍ പൈലറ്റിന് പകരം ഗെലോട്ട് മുഖ്യമന്ത്രിയായി. ഇത് രാജസ്ഥാനിലെ കോണ്‍ഗ്രസില്‍ വിഭാഗീയതയ്ക്ക് പുതിയ മാനം നല്‍കി. ഇത് മുതലെടുക്കാനാണ് ബിജെപിയുടെ ശ്രമം. ഇതോടെയാണു ഇതുവരെ ചുവടുറച്ചു നിന്ന രാജസ്ഥാനിലും കോണ്‍ഗ്രസിന് അടിപതറുകയാണോ എന്ന സംശയം രാഷ്ട്രീയ നിരീക്ഷകര്‍ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നത്. സച്ചിന്‍ പൈലറ്റിന്റെ അടുപ്പക്കാരനായ ടൂറിസം മന്ത്രി വിശ്വേന്ദ്ര സിങ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് ക്യാംപെയ്നു പിന്തുണയുമായി രംഗത്തു വന്നതും അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ക്ക് അടുത്ത കാലത്തായി ബിജെപി നേതാക്കളില്‍നിന്നു ലഭിക്കുന്ന വലിയ പിന്തുണയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. 200 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരുടെ പിന്തുണയുണ്ട്. ബിജെപിക്ക് 72 പേരാണുള്ളത്. സ്വതന്ത്രരും മറ്റുമായി 21 അംഗങ്ങളുണ്ട്. സ്വതന്ത്രരില്‍ ഏറെയും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരുമാണ്. കോണ്‍ഗ്രസില്‍ നിന്ന് എംഎല്‍എമാരെ അടര്‍ത്തിയെടുത്ത ശേഷം സ്വതന്ത്രരുടെ സഹായത്തോടെ ഭരണത്തെ അട്ടിമറിക്കാനാണ് നീക്കം. 29 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കിലേ ഇത് നടക്കൂ. അതു മനസ്സിലാക്കി സ്വതന്ത്രരില്‍ പലരുമായും ബിജെപി ആശയ വിനിമയം നടത്തിയിട്ടുണ്ട്. ഈ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറിയുണ്ടാക്കി നിയമസഭയിലെ ഭൂരിപക്ഷം ഉണ്ടെന്ന വാദം ചര്‍ച്ചയാക്കാനാകും ബിജെപിയുടെ ശ്രമം. 51 അംഗങ്ങളുടെ വോട്ടു ലഭിച്ചാല്‍ ഒരു സ്ഥാനാര്‍ത്ഥിക്കു ജയിക്കാമെന്നിരിക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കല്ലുകടികള്‍ എത്രമാത്രം വഷളാകുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ജൂണ്‍ 19നാണു രാജ്യസഭാ തിരഞ്ഞെടുപ്പ്. നിലവിലെ അംഗബലം അനുസരിച്ച് ഒഴിവ് വരുന്ന മൂന്ന് സീറ്റില്‍ രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനര്‍ത്ഥിക്ക് ഉറപ്പായും വിജയിക്കാം. ബിജെപിക്ക് ഒരാളേയും ലോക്സഭയിലേക്ക് അയയ്ക്കാം. അട്ടിമറിയുണ്ടായാല്‍ കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി പരാജയപ്പെടും. ഇതിന് വേണ്ടിയാണ് രണ്ടാമത്തെ സ്ഥാനാര്‍ത്ഥിയെ ബിജെപി മത്സരിപ്പിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....