News Beyond Headlines

29 Monday
December

ട്രോളിങ്ങും മീനും വറുതിയും

ലോക്ക് ഡൗണില്‍ മത്സ്യബന്ധനത്തിനു നിയന്ത്രണമുണ്ടായിരുന്നു. കടലില്‍ മത്സ്യങ്ങള്‍ ഏറെയുള്ള സീസണിലെ ആ നിയന്ത്രണത്തിനു പിന്നാലെ ഇപ്പോഴിതാ ട്രോളിംഗ് നിരോധനം. ഇതോടെ തീരമേഖലയില്‍ മീന്‍പിടിത്തത്തിലും അനുബന്ധ തൊഴിലുകളിലുമേര്‍പ്പെട്ടിരുന്നവര്‍ വലിയ വിഷമത്തിലായി. ഇപ്പോള്‍ ട്രോളിംഗ് നിരോധനകാലത്തു ചെറിയ ബോട്ടുകള്‍ക്കു മാത്രമേ മത്സ്യബന്ധനാനുമതിയുള്ളൂ. തീരപ്രദേശത്തെ വലിയൊരു ഭാഗം തൊഴിലാളികള്‍ വറുതിയുടെ നാളുകളിലേക്കു കടക്കുകയാണ്. ട്രോളിംഗ് നിരോധനകാലത്തു മത്സ്യത്തൊഴിലാളികള്‍ക്കു സഹായധനം ലഭിക്കാറുണ്ട്. ഇതിനായുള്ള കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതു പതിവാണ്. ഏതായാലും ഇത്തവണ കേന്ദ്ര സഹായം സമയത്തു ലഭിച്ചില്ലെങ്കിലും തൊഴിലാളികള്‍ക്കു സമയബന്ധിതമായിത്തന്നെ സഹായധനം വിതരണം ചെയ്യുമെന്നാണു സംസ്ഥാന ഫിഷറീസ് മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. കടലിന്റെ ജൈവ സന്തുലിതാവസ്ഥ നിലനിന്നെങ്കില്‍ മാത്രമേ സമുദ്ര മത്സ്യോത്പാദനം ക്ഷയിക്കാതിരിക്കുകയുള്ളൂ. അതുകൊണ്ടാണു രണ്ടു മാസത്തോളം തൊഴിലും വരുമാനവും നഷ്ടമാകുമെങ്കിലും ട്രോളിംഗ് നിരോധനത്തോടു സഹകരിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറാവുന്നത്. എന്നാല്‍, തീരദേശത്തെ അനേകം മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ഈ ട്രോളിംഗ് നിരോധനകാലം ദുരിതത്തിന്റെ നാളുകളാണ്. കടലില്‍ മത്സ്യബന്ധനത്തിനു പോകുന്ന ചെറിയ വള്ളങ്ങള്‍ക്കും ഈ മണ്‍സൂണ്‍ കാലം വെല്ലുവിളിയുയര്‍ത്തുന്നു. അന്യസംസ്ഥാനങ്ങളില്‍നിന്നുള്ള ബോട്ടുകള്‍ ട്രോളിംഗ് നിരോധനകാലത്തും പുറംകടലില്‍ മത്സ്യബന്ധനം നടത്താറുണ്ട്. അതു തടയണം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കപ്പെടണം. ഇന്നലെ അര്‍ധരാത്രി പ്രാബല്യത്തില്‍ വന്ന ട്രോളിംഗ് നിരോധനം ജൂലൈ 31നാണ് അവസാനിക്കുക. പരിമിതമായ മത്സ്യബന്ധനം കേരളത്തില്‍ അനുവദിക്കുന്നുണ്ടെങ്കിലും ഇത് വറുതിക്ക് പരിഹാജ്ഞാവില്ല. യന്ത്രവത്കൃത ബോട്ടുകളുടെ ആഴക്കടല്‍ മത്സ്യബന്ധനമാണു ട്രോളിംഗ് നിരോധനകാലത്തു പ്രധാനമായും നിരോധിച്ചിട്ടുള്ളത്. എന്നാല്‍ ചെറുവള്ളങ്ങള്‍ക്ക് ഈ കാലയളവില്‍ കടലില്‍ പോകാന്‍ പ്രയാസമാണ്. കാലാവസ്ഥ തന്നെ പ്രധാന പ്രശ്‌നം. തീരപ്രദേശത്തു കനത്ത കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഈയിടെ ദിവസങ്ങളോളം മത്സ്യബന്ധനം തടസപ്പെട്ടിരുന്നു. പലപ്പോഴും തൊഴിലാളികള്‍ പുലര്‍ച്ചെ മത്സ്യബന്ധനത്തിനു പുറപ്പെട്ടതിനു ശേഷമാണു കാലാവസ്ഥാ മുന്നറിയിപ്പു വരുന്നത്. ഓഖിയുടെ കാലത്ത് ഇതു സംഭവിച്ചതാണല്ലോ. പരിശീലനം സിദ്ധിച്ച എണ്‍പതു മത്സ്യത്തൊഴിലാളി യുവാക്കളെ ഇത്തവണ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ഇത്തരം കൂടുതല്‍ സന്നദ്ധ പ്രവര്‍ത്തകരെ പരിശീലിപ്പിച്ചെടുക്കുന്നതു ഗുണകരമായിരിക്കും. തുടര്‍ച്ചയായ തൊഴില്‍നഷ്ടം ഏതു മേഖലയെയും തകര്‍ക്കും - പ്രത്യേകിച്ചു മത്സ്യബന്ധനമേഖലയെ. മത്സ്യസംഭരണത്തിനും സംസ്‌കരണത്തിനും ഇപ്പോഴും സൗകര്യങ്ങള്‍ കുറവായതുകൊണ്ട് നമുക്കു മത്സ്യസന്പത്തു കൈകാര്യം ചെയ്യുന്നതില്‍ പരിമിതികളുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് അറബിക്കടല്‍ കൂടുതല്‍ മത്സ്യസന്പന്നമാകുന്നത്. ഇത്തവണ ആ സീസണ്‍ വേണ്ടവിധം ഉപയോഗിക്കാന്‍ മത്സ്യമേഖലയ്ക്കു കൊവിഡ് തടസമായി. പിന്നീട് കനത്ത കാറ്റും മഴയുമെത്തി, കടല്‍ പ്രക്ഷുബ്ധമായി. ഇപ്പോഴിതാ ട്രോളിംഗ് നിരോധനവും വന്നു. മറ്റു നിരവധി പ്രശ്‌നങ്ങളും തീരപ്രദേശത്തുള്ളവര്‍ നേരിടുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ പ്രളയം തീരദേശത്തിനു വലിയ നാശമാണു വരുത്തിവച്ചത്. അതില്‍ നിന്ന് കരകയറാന്‍ പുതിയ ശാസത്രീയ പഠനം വേണം

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....